അഹാനയ്ക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അമ്പത് ലക്ഷം രൂപയുടെ ഫ്‌ളാറ്റ്; എന്റെ അഹാനെ പൊളിച്ചു; പണ്ട് പാട്ട് പഠിച്ചത് വെറുതെയായില്ല; മൗനം സ്വരമായി പാടി ആരാധകരെ കൈയ്യിലെടുത്ത് അഹാന..!!

Malayalilife
അഹാനയ്ക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അമ്പത് ലക്ഷം രൂപയുടെ ഫ്‌ളാറ്റ്; എന്റെ അഹാനെ പൊളിച്ചു; പണ്ട് പാട്ട് പഠിച്ചത് വെറുതെയായില്ല; മൗനം സ്വരമായി പാടി ആരാധകരെ കൈയ്യിലെടുത്ത് അഹാന..!!


ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ നടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളായ താരം വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ മനസ്സില്‍ ഒരിടം കണ്ടെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം ലൂക്കയിലൂടെ തിരിച്ചെത്തിയ അഹാന മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ച്ചവെച്ചത്. എന്നാല്‍ അഭിനയം മാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പാട്ടുപാടുന്ന ഒരു വീഡിയോ പങ്കുവെച്ചതാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അഭിനയത്തില്‍ നിന്ന് ഒരു ഇടവേളയെടുത്ത അഹാനയുടെ തിരിച്ചുവരവ് ചിത്രമായിരുന്നു് ലൂക്ക. ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ സിനിമയില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രത്തിലും അഹാന അഭിനയിച്ചിരുന്നു. അഭിനയിക്കാന്‍ മാത്രമല്ല പാട്ടുപാടാനും താരത്തിന് കഴിവുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

മൗനം സ്വരമായി എന്‍ പൊന്‍വീണയില്‍ എന്നു തുടങ്ങുന്ന പാട്ട് പാടുന്ന വീഡിയോയാണ് അഹാന തന്റെ ഇന്‍സ്റ്റ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ ഊഞ്ഞാലില്‍ വളരെ ആസ്വദിച്ചിരുന്നാണ് താരം പാട്ട് പാടുന്നത്. മൗനം സ്വരമായി എന്ന് കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.

ആ സൗണ്ടിന് എന്താ ഒരു ഫീലെന്നും ഇഷ്ടമായെന്നും. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അമ്പത് ലക്ഷം രൂപയുടെ ഫ്‌ളാറ്റ് താരത്തിനാണെന്നും. വളരെ നന്നായിരിക്കുന്നു എന്നെല്ലാമുള്ള കമന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിക്കുന്നത്. മാത്രമല്ല നിരവധി ലവ് റിയാക്ഷനുകളും വീഡിയോയ്ക്ക് കിട്ടുന്നുണ്ട്. എന്തായാലും ഇതിനോടകം തന്നെ താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.


 

 
 
 
 
 
 
 
 
 
 
 
 
 
 

Mounam Swaramaai ...

Read more topics: # ahaana krishna,# ahaana instagram
ahaana krishnas new video goes viral on social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES