നടന് കൃഷ്ണകുമാറിന്റെ മകള്‍ അഹാന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ അഭിനേത്രിയാണ്. സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് കടന്നുവന്ന അഹാന ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. ദിവസങ്ങളുടെ ഇടവേളയില്‍ പുറത്തിറങ്ങിയ അഹാനയുടെ പുത്തന്‍ സിനിമകള്‍ ലൂക്കയും പതിനെട്ടാംപടിയും തീയറ്ററില്‍ നിറഞ്ഞൊടുകയാണ്. ഇപ്പോള്‍ തന്റെ മാട്രിമോണി പ്രൊഫൈല്‍ പിക്ചര്‍ എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.
ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ എത്തി ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് അഹാന ശ്രദ്ധ നേടിയത്. സിനിമാ മേഖലയില്‍ അഞ്ചുവര്‍ഷമായെങ്കിലു നാലു ചിത്രങ്ങളില്‍ മാത്രമാണ് താരം വേഷമിട്ടിട്ടുള്ളത്. ഈ വര്‍ഷം അഹാനയുടേതായി പുറത്തിറങ്ങിയ പതിനെട്ടാം പടി, ലൂക്ക എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് അഹാന അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാകാര്യങ്ങളും പുതിയ സിനിമാവിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സാരിയുടുത്ത് ഇടതൂര്‍ന്ന മുടി അഴിച്ചിട്ടിട്ടുള്ള അഹാനയുടെ സുന്ദരമായ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
. മാട്രിമോണി അക്കൗണ്ട് പ്രൊഫൈല്‍ പിക്ചര്‍ എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. മുടി വിഗ് അല്ല ഒറിജിനല്‍ ആണെന്നും ഞാന്‍ ഉദ്ദേശിച്ചത് ഒറിജിനല്‍ ആയിരുന്നു എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അധികം നടിമാര്‍ക്ക് കാണാത്ത നീണ്ട മുടി അഹാനയുടെ പ്രത്യേകതയായിരുന്നു. എന്നാല്‍ പതിനെട്ടാം പടിയില്‍ ആനി ടീച്ചര്‍ എന്ന കഥാപാത്രത്തിന് വേണ്ടി അഹാനയ്ക്ക് മുടി മുറിക്കേണ്ടിവന്നിരുന്നു. മുടി മുറിക്കും മുമ്പുള്ള ചിത്രമാണ് അഹാന പങ്കുവച്ചത്. മാട്രിമോണിയില്‍ തനിക്ക് അക്കൗണ്ട് ഉണ്ടെന്ന് അഹാന പറഞ്ഞതോടെ ആരാധകര്‍ ചോദ്യങ്ങളുമായി എത്തിയിട്ടുണ്ട്. പതിനെട്ടാം പടിയില്‍ ആനിയുടെ പെയര്‍ ആയി എത്തിയ ജോയിയെ കെട്ടിക്കൊളാനും നിങ്ങള്‍ അടിപൊളി പെയര്‍ ആണെന്നും ചിത്രത്തിന് കമന്റുകള്‍ എത്തുന്നു. കല്യാണം ആയൊ എന്നും കല്യാണം ഇപ്പോള്‍ നോക്കരുതെന്നും ആരാധകര്‍ പറയുന്നു. അതേസമയം ഇപ്പോള്‍ മാട്രിമോണി വേണ്ടെന്നും കഴിവുകള്‍ ഉപയോഗിച്ച് ഇനിയും മുന്നേറാനും ആശംസകളും ആരാധകര്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.