മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് നടന്‍ ആദിത്യനും അമ്പിളി ദേവിയും. വര്‍ഷങ്ങളായി സീരിയല്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന ഇരുവരും വിവാഹിതരായത് ആരാധകര്‍ക്ക് അപ്രതീക്ഷിതമായിരുന്നു. ജനുവരിയില്‍ വിവാഹിതരായ ഇരുവരും ഇപ്പോള്‍ ഒരു പൊന്നൊമനയെ പ്രതീക്ഷിക്കുകയാണ്. അമ്പിളിയുടെ ആരോഗ്യത്തെക്കുറിച്ചും വിശേഷങ്ങളുമൊക്കെ ആദിത്യന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോള്‍ ഗര്‍ഭണിയായ അമ്പിളി സീരിയലില്‍ നിന്നും ഇടവേള എടുത്തിരിക്കയാണ്.
തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കുന്ന ആദിത്യന്‍ ഇപ്പോള്‍ അമ്പിളിയുടെ ഏഴാം മാസം ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ്. ഏഴാം മാസം ചടങ്ങ് നെിക്ക് പ്രിയപ്പെട്ടവര്‍ മാത്രമുളള ഒരു ചെറിയ ചടങ്ങ് ചില ആഗ്രഹം അതൊക്കെ പെട്ടെന്ന് ചെയ്യണം സമയം കുറവാണ് എന്നു കുറിച്ചുകൊണ്ടാണ് ആദിത്യന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി വെളുപ്പിനെ അമ്പിളി പൊങ്കാല അര്‍പ്പിക്കുന്നതിന്റെയും ്അമ്പിളിക്ക് മധുരം കൊടുക്കുന്നതിന്റെയും ചിത്രങ്ങള്‍ ആദിത്യന്‍ പങ്കുവച്ചിട്ടുണ്ട്. താരം പങ്കുവച്ച മനോഹരചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.