എല്ലായിടത്തും ഇപ്പോൾ വിഷയം ദൃശ്യമാണ്. ചർച്ചയും സംസാരവുമൊക്കെ ദൃശ്യമാണ്. അഭിനയത്തെ പറ്റിയും സംവിധാനത്തെ പലരും പറയുന്നുണ്ട്. എങ്ങും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. എന്നാല്‍ ചിത്രത്തിനെതിരേയും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
ദൃശ്യം 2വിന് എതിരായ വിദ്വേഷ പ്രചരണത്തിന് എതിരെ മലയാളികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ആദിത്യന്‍ ജയനും ട്വീറ്റുകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. താരത്തിന്റെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരും എത്തിയിട്ടുണ്ട്. കഷ്ടം. ഇതിലൊക്കെ ജാതിയോ. നല്ല ഒരു സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശം. എന്ത് നെഗറ്റീവ് ചിന്തകളാണിത്. സിദ്ദീഖ്, ആശ ശരത്ത്, മുരളി ഗോപി, അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ ഉണ്ട് ഈ സിനിമയില്‍. ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ എന്താ ചെയ്‌തേ ഈ സിനിമയില്‍ എന്നായിരുന്നു ആദിത്യന്റെ പ്രതികരണം. മാധ്യമ വാര്‍ത്തയ്ക്ക് നല്‍കിയ കമന്റിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഒരു ക്രിസ്ത്യാനി സിനിമ എടുത്താല്‍ അല്ലേല്‍ ഒന്നോ രണ്ടോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവ സംസ്‌കാരമെന്നും ആദിത്യന്‍ ചോദിക്കുന്നു. അങ്ങനെ എങ്കില്‍ മീനയ്ക്ക് പകരം ടൊവിനോ അഭിനയിച്ചാല്‍ പോരേയെന്നും ആദിത്യന്‍ ചോദിക്കുന്നു. ചിത്രത്തില്‍ അഭിനയിച്ച 95 ശതമാനം ആര്‍ട്ടിസ്റ്റുകളും ഹിന്ദുക്കളാണെന്നും ആദിത്യന്‍ പറയുന്നു.
നിരവധിപേരാണ് ഇതുപോലെ മറുപടിയുമായി എത്തിയത്. ഇത്തരക്കാര്‍ ദയവ് ചെയ്ത് മലയാള സിനിമകളോ ദക്ഷിണേന്ത്യന്‍ സിനിമകളോ കാണരുതെന്നാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന മറുപടി. ഇതിനിടെ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്ക് അണിയറയില്‍ തയ്യാറെടുക്കുകയാണ്.