തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്ന നടി വിജയലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ മല്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍ നടി. ഉടര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് കാരണം. മോഹന്‍ലാല്‍-ജയപ്രദ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ദേവദൂതനില്‍ ഒരു പ്രധാനവേഷത്തില്‍ വിജയലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.വിജയലക്ഷ്മിയുടെ ചികിത്സയ്ക്കായി സിനിമാ മേഖലയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഉഷാ ദേവി പറഞ്ഞു
ചികിത്സക്കായി കൈയിലുണ്ടായിരുന്ന പണം ചിലവായെന്നും അവര്‍ പറഞ്ഞു. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാണ് വിജയലക്ഷ്മി സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നതെന്നും സഹോദരി വ്യക്തമാക്കി.
1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിപ്പ് ഹോപ്പ് ആദി നായകനായി എത്തിയ മീസയാ മുറുക്കു എന്ന സിനിമയിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്.