22 ഫീമെയില്‍ കോട്ടയം ,അന്നയും റസൂലും, കുഞ്ഞിരാമായണം, 1983, ആട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രക്ഷക ഹ്യദയം കീഴടക്കിയ താരമാണ് നടി ശ്രിന്ദ . മോഡലിംഗ് രംഗത്ത് നിന്നുമാണ് ശ്രിന്ദ അഭിനരംഗത്തേക്ക് ചുവട് വയ്ക്കുന്നത് . താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് നേടാറുളളത് .
കഴിഞ്ഞ ദിവസം ശ്രിന്ദ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത് . താരം ഫോട്ടോ ഷൂട്ടിന് വേണ്ടി
എടുത്ത ചിത്രങ്ങളാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നത് . അതിമനോഹരിയായി എത്തിയ താരം രണ്ടു നിരകളിലായുള്ള ഒരു നെക്ലേസ് മാത്രം ധരിച്ച് എത്തിയ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് ആരാധകര്‍ക്കായി പങ്കുവയ്ച്ചിരിക്കുന്നത് . പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് ശ്രിന്ദയുടെ പുതിയ ചിത്രം .