Latest News

നിങ്ങള്‍ ചോദിച്ച ചിത്ര മിതാ.. കുറച്ചു ദിവസം വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു ! മോഹന്‍ലാലുമായി ഒന്നിച്ചുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് ശോഭന

STM
 നിങ്ങള്‍ ചോദിച്ച ചിത്ര മിതാ.. കുറച്ചു ദിവസം വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു ! മോഹന്‍ലാലുമായി ഒന്നിച്ചുള്ള ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് ശോഭന

 മലയാള സിനിമയില്‍ എന്നും ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത രണ്ട് പേരാണ് മോഹന്‍ലാലും ശോഭനയും. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരജോഡികളായിരുന്നു മോഹന്‍ലാലും ശോഭനയും. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടില്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. ഇരുവരും മത്സരിച്ചഭിനയിച്ച സിനിമകളില്‍ മിക്കതും ഇന്നും പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്നു. പക്ഷെ, മിന്നാരം, പവിത്രം, തേന്മാവിന്‍ കൊമ്പത്ത്, ടി.പി ബാലഗോപാലന്‍ എംഎ, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, നാടോടിക്കാറ്റ് തുടങ്ങി ഇരുവരുടേയും ഒന്നിച്ചഭിനയിച്ച നിരവധി ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ ഹിറ്റ് ലിസ്റ്റിലുണ്ട്. പിന്നീട് മാമ്പഴക്കാലം എന്ന ചിത്രത്തില്‍ ഒരുമിച്ച് വന്നു ആരാധകരുടെ സ്‌നേഹം നേടിയിരുന്നു.


ചിത്രം ഏറെ ആവേശത്തോടെയാണ് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ലൈക്കുകളും കമന്റുകളും എത്തി. എണ്‍പതുകളിലെ താരങ്ങളുടെ സൗഹൃദ കൂട്ടായ്മയാണ് ക്ലാസ് ഓഫ് 80. സുഹാസിനിയുടെ നേതൃത്ത്വത്തില്‍ രൂപംകൊണ്ട ഈ കൂട്ടായ്മ എല്ലാ കൊല്ലവും ഒത്തുകൂടാറുണ്ട്. ക്ലാസ് ഓഫ് 80യുടെ ഒത്തു ചേരലില്‍ ഏറ്റവും അധികം അന്വേഷിച്ചവയില്‍ ഒന്ന് മോഹന്‍ലാലും ശോഭനയും ഒരുമിച്ചുള്ള ഫോട്ടോയായിരുന്നു. അതിപ്പോള്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശോഭന. 'നിങ്ങള്‍ ചോദിച്ച ചിത്രമിതാ, കുറച്ചു ദിവസം വൈകിപ്പോയതില്‍ ക്ഷമ ചോദിക്കുന്നു,' എന്നു പറഞ്ഞുകൊണ്ടാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ശോഭന ഷെയര്‍ ചെയ്തിരിക്കുന്നത്.

actress-sobhana-share-a-photo with mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES