മലയാള സിനിമയില്‍ ബാലതാരങ്ങളായി എത്തിയ പലരും ഇന്ന് ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും മികച്ച കഥാപാത്രങ്ങളായി മുന്നേറുകയാണ്. ബാലതാരമായി സിനിമയിലെത്തി ഇപ്പോള്‍ സീരിയലിലൂടെ തിളങ്ങുന്ന താരമാണ് സിന്ധു. നടന്‍ മനുവര്‍മ്മയുടെ ഭാര്യയാണ് സിന്ധു എന്നത് പ്രേക്ഷകര്‍ ഇടക്കാലത്താണ് മനസിലാക്കിയത്. തലയണമന്ത്രം സിനിമയില്‍ ഉര്‍വ്വശിയെ ഇംഗ്ലീഷ് പറഞ്ഞ് വിറപ്പിച്ച ബാലതാരം സിന്ധുവാണ്. പക്ഷേ ഇപ്പോള്‍ പാവം അമ്മ കഥാപാത്രങ്ങളിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ ചുവടുറപ്പിക്കുന്നത്. നടന്‍ മനുവര്‍മ്മയുടെ ഭാര്യ അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ എന്നീ ലേബലും സിന്ധുവിനുണ്ട്. പക്ഷേ അധികം ആര്‍ക്കുമറിയാത്ത ഒരു സ്വകാര്യ ദുഖം ഇപ്പോള്‍ സിന്ധു വെളിപ്പെടുത്തിയതാണ് ആരാധകരെ സങ്കടപെടുത്തുന്നത്.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ ജീവിതത്തെ പറ്റി സിന്ധു വെളിപ്പെടുത്തിയത്. ഒരു ടെലിഫിലിമില്‍ ഒന്നിച്ച അഭിനയിച്ചതോടെയാണ് നടന്‍ മനുവര്‍മ്മയും സിന്ധുവും പ്രണയത്തിലാകുന്നതും 2000ല്‍ ജീവിതത്തില്‍ ഒരുമിച്ചതും. വിവാഹശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു സിന്ധു അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. ഗിരിധറും ഗൗരിയുമാണ് ദമ്പതികളുടെ മക്കള്‍. ഗിരിധര്‍ ഇപ്പോള്‍ ക്രൈസ്റ്റ് നഗറില്‍ പ്ലസ് ടൂവിന് പഠിക്കയാണ് പക്ഷേ 11 വയസുകാരി ഗൗരിയാണ് ഇവരുടെ ജീവിതത്തിലേ വലിയ ദുഖം. ഗൗരി തലച്ചോറിലെ ഞരമ്പുകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാല്‍ വീല്‍ച്ചെറയില്‍ ജീവിക്കുന്ന കുട്ടിയാണ്. നടക്കാനും സംസാരിക്കാനുമൊന്നു ഗൗരിക്ക് ആകിലെങ്കിലും മകള്‍ ഒരുനാള്‍ എണീക്കുമെന്നും നടക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം ജീവിക്കുന്നത്. ഇതിനായി മകളെ വര്‍ഷങ്ങളായി ചികിത്സിക്കുകയാണ് മനുവര്‍മ്മയും സിന്ധുവും. മകളെ പോലുള്ള നിരവധി കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്രത്യാശ പകരാനായിട്ടാണ് താന്‍ ഇത് തുറന്നുപറയുന്നതെന്ന് സിന്ധു വ്യക്തമാക്കുന്നു. നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ സിന്ധുവിന് ആശ്വാസവാക്കുകള്‍ നേരുകയും ഗൗരിക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നത്. മകള്‍ എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ തിരികെ എത്താനും ആരാധകര്‍ പ്രാര്‍ഥിക്കുന്നു.
പൂക്കാലം വരവായ്, ഭാഗ്യജാതകം തുടങ്ങിയ സീരിയലുകളിലാണ് ഇപ്പോള്‍ സിന്ധു അഭിനയിക്കുന്നത്. മനുവര്‍മ്മയും പൂക്കാലം വരവായില്‍ അഭിനയിക്കുന്നത്. താമസിക്കുന്നതും ഷൂട്ടിങ്ങും തിരുവനന്തപുരത്തായതിനാല്‍ മകളുടെ കാര്യങ്ങള്‍ക്കും സിന്ധു യാതൊരു മുടക്കവും വരുത്താറില്ല. ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലും പ്രിന്‍സിപലിന്റെ വേഷത്തില്‍ സിന്ധു എത്തിയിരുന്നു. എല്ലാ കാര്യങ്ങളും അറിയാവുന്ന മമ്മൂട്ടിയാണ് സിന്ധുവിനെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത്. സിന്ധുവിന്റെ ഗാനഗന്ധര്‍വനിലെ പോസ്റ്റര്‍ പങ്കുവച്ച് പിഷാരടിയാണ് പണ്ട് ബാലതാരമായി തലയണമന്ത്രത്തിലെത്തിയ കുട്ടിയാണ് സിന്ധുവെന്ന് ആരാധകരെ അറിയിച്ചത്.