മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും അമ്മ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സേതു ലക്ഷ്മി. തന്റെ മകന്റെ വൃക്ക രോഗത്തെക്കുറിച്ച് സേതുലക്ഷ്മി പങ്കുവച്ചത് മലയാളികള്‍ വേദനയോടെയാണ് കണ്ടത്. തുടര്‍ന്ന് നിരവധി സഹായങ്ങള്‍ സേതുലക്ഷ്മിയെ തേടിയെത്തി. നാലുമക്കളാണ് സേതുലക്ഷ്മിക്ക് ഉള്ളത്. ഇപ്പോള്‍ നടി ലക്ഷ്മിക്കൊപ്പം ആനിസ് കിച്ചണില്‍ സേതുലക്ഷ്മിയമ്മ എത്തിയതോടെ അധികം ആര്‍ക്കുമറിയാത്ത ഇവരുടെ ബന്ധമാണ് പുറത്തുവന്നിരുന്നത്.
സ്വാഭാവിക അഭിനയ ശൈലിയിലൂടെയും അമ്മ വേഷങ്ങളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് സേതു ലക്ഷ്മി. നായക രംഗത്തു നിന്നു മിനിസ്‌ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയ സേതു ലക്ഷ്മി, ടെലിവിഷന്‍ സിനിമാ മേഖലകളില്‍ സജീവമാണ്. ഇപ്പോഴിതാ സേതുലക്ഷ്മിയും മറ്റൊരു നടിയുമായ ലക്ഷ്മിയും ആനീസ് കിച്ചനില്‍ അതിഥികളായി എത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 40 വര്‍ഷം കൊണ്ട് അയ്യായിരത്തിലധികം നാടക വേദികളില്‍ അഭിനയിച്ച 73 വയസ്സുള്ള സേതുലക്ഷ്മി ഇന്നും ടെലിവിഷന്‍ സിനിമാ മേഖലകളില്‍ സജീവമാണ്. നാടക രംഗത്തു നിന്നു തന്നെയുള്ള അര്‍ജ്ജുനന്‍ എന്ന നടനെയാണ് സേതുലക്ഷ്മി വിവാഹം ചെയ്തത്. നാലു മക്കളായിരുന്നു സേതുലക്ഷ്മിയ്ക്ക്, മൂന്നു പെണ്‍മക്കളും ഒരാണും. മൂത്തമകള്‍ രക്താര്‍ബുദ ബാധയെതുടര്‍ന്ന് മരിച്ചുപോയി. വൃക്കരോഗത്തെ തുടര്‍ന്ന് വലഞ്ഞ കിഷോറെന്ന മകനെ രക്ഷിക്കാന്‍ അഭ്യര്‍ഥിച്ച് സേതുലക്ഷ്മി രംഗത്തെത്തിയ് ഏറെ വൈറലായിരുന്നു.
സേതുലക്ഷ്മിയും മകള്‍ ലക്ഷ്മിയുമാണ് ഈ വാരം ആനീസ് കിച്ചനില്‍ അതിഥികളായി എത്തിയത്. സേതുലക്ഷ്മിയുടെ നാലു മക്കളില്‍ മൂന്നാമത്തെ ആളാണ് നടി കൂടിയായ ലക്ഷ്മി. ഇപ്പോള്‍ സേതുലക്ഷ്മിയും മകളും ഒരുമിച്ച് എത്തിയതോടെയാണ് ഇവര്‍ അമ്മയും മകളുമാണ് എന്നത് പ്രേക്ഷകര്‍ അറിയുന്നത്. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാളുപരി വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം അമ്മയെ സഹായിക്കാന്‍ വേണ്ടിയാണ് താന്‍ അഭിനയ മേഖലയിലേക്ക് കടന്നതെന്ന് ലക്ഷ്മി പറയുന്നു. അമ്മയെ പോലെ തന്നെ നാടകത്തിലൂടെയാണ് ലക്ഷ്മിയും അഭിനയത്തിലേക്ക് എത്തിയത്. പിന്നെഅത് ജീവിത മാര്‍ഗ്ഗമാക്കി മാറ്റുകയായിരുന്നു. ഇപ്പോള്‍ അമൃത ടിവിയിലെ അയ്യപ്പശരണത്തില്‍ ലക്ഷ്മി അഭിനയിക്കുന്നുണ്ട്. അഭിനയത്തില്‍ അമ്മ തിരുത്താറുണ്ട്. ആദ്യം താന്‍ എതിര്‍ത്താലും പിന്നെ അമ്മയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് കിട്ടുന്ന കഥാപാത്രങ്ങളെ കൂടുതല്‍ നന്നാക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ലക്ഷ്മി പറയുന്നു. പാവാട, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയവേഷങ്ങളില്‍ ലക്ഷ്മി എത്തിയിരുന്നു. വട്ട് ജയന്‍ എന്ന ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ച സേതുലക്ഷ്മിയുടെ ചെറുപ്പകാലം അഭിനയിച്ചതും ലക്ഷ്മി തന്നെയാണ്.
മലയാളികളുടെ കരുണ കൊണ്ട് പണം ലഭിച്ചെന്നും അത് കൊണ്ട് മകന്റെ ശസ്ത്രക്രിയയും മറ്റ് ചികിത്സാചിലവുകളും നടന്നെന്നും സന്തോഷത്തോടെ സേതുലക്ഷ്മിയമ്മ പറഞ്ഞു. സേതുലക്ഷ്മിയുടെയും മകളുടെയും സിനിമാ അഭിനയത്തിലൂടെയുള്ള വരുമാനംകൊണ്ടുമാത്രമാണ് ഈ കുടുംബം പിടിച്ചുനില്‍ക്കുന്നത്. മകന്റെ ചികിത്സച്ചെലവിനായി പ്രായാധിക്യംപോലും വകവെയ്ക്കാതെയായിരുന്നു സേതുലക്ഷ്മി അമ്മയുടെ അഭിനയം.