മറ്റു പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും മലയാളികള്‍ക്ക് സായ് പല്ലവിയിന്നും മലര് മിസ്സാണ്. ഗ്ലാമറസ് ആകാത്ത, മേക്കപ്പ് ഉപയോഗിക്കാത്ത അത്ഭുതം കൂടിയാണ് സായ് പല്ലവിയെന്ന നടി. ഇതിനൊക്കെ തനിക്ക് ആത്മവിശ്വാസം നല്‍കിയതിന്റെ മുഴുവന്‍ ക്രെഡിറ്റും സായ് പല്ലവി നല്‍കുന്നത് പ്രേമം സിനിമയ്ക്കാണ്.
'മറ്റു പെണ്‍കുട്ടികളെപ്പോലെ സൗന്ദര്യത്തെപ്പറ്റി ഒരുപാടു സംശയങ്ങളും അരക്ഷിതാവസ്ഥയും എനിക്കും ഉണ്ടായിരുന്നു. ഒരു പക്ഷേ ഏതെങ്കിലും ആണ്‍സുഹൃത്തുക്കള്‍ പറയുമ്ബോഴായിരിക്കും ഒരു പെണ്‍കുട്ടി അവള് സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുക. പ്രേമം സിനിമയ്ക്കു ശേഷമാണ് എനിക്ക് ഞാന്‍ സുന്ദരിയാണെന്ന തിരിച്ചറിവ് ഉണ്ടായത്. ആ സിനിമയ്ക്കു വേണ്ടി മെയ്ക്കപ്പ് ഇടാമെന്നും മുടി സെറ്റ് ചെയ്യാമെന്നുമൊക്കെ ഞാന്‍ സംവിധായകന് അല്‍ഫോന്‍സ് പുത്രനോടു പറഞ്ഞു. പക്ഷേ അതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.' പ്രേമം എന്ന സിനിമ ചെയ്യാന്‍ ക്ഷണിച്ചപ്പോഴുളള അനുഭവം സായ് പല്ലവി പങ്കു വച്ചു.
'ചിത്രം റിലീസ് ആയ ദിവസം എനിക്ക് പേടിയായിരുന്നു. സ്ക്രീനില്‍ എന്നെ കാണുമ്ബോള്‍, ഇത് ഏത് പെണ്‍കുട്ടിയെയാണ് പിടിച്ച് അഭിനയിപ്പിച്ചിരിക്കുന്നത് എന്നൊക്കെ സംവിധായകന് വിമര്‍ശനം നേരിടേണ്ടി വരുമോ എന്ന പേടി. പക്ഷേ, പ്രേക്ഷകര്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു. അങ്ങനെയാണ് ആത്മവിശ്വാസമുള്ള ഒരു വ്യക്തിയായി ഞാന്‍ പരുവപ്പെട്ടത്. വെറുതെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്നതിലല്ല, കഥാപാത്രം പ്രധാനപ്പെട്ടതായിരിക്കണമെന്ന തിരിച്ചറിവുണ്ടായ ചിത്രമായിരുന്നു പ്രേമം' സായ് പറഞ്ഞു.
പ്രേക്ഷകര്‍ നല്കിയ സ്നേഹമാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. ആ സ്നേഹത്തിന് പകരമായി എന്തെങ്കിലും നല്കേണ്ടതില്ലേ എന്ന ചിന്ത മനസില്‍ വന്നു. ഞാന്‍ എങ്ങനെയാണോ അങ്ങനെ തന്നെ ആയിരിക്കാനുള്ള തീരുമാനം എടുത്തത് അതിനുശേഷമാണ്. ഒരു മെയ്ക്കപ്പും ഇല്ലാതെ ഞാന്‍ നടക്കുന്നതു കണ്ട് ഏതെങ്കിലും ഒരാള്‍ക്ക് പോസിറ്റീവായി തോന്നിയാല്‍ അതു വലിയ കാര്യമാണ്. മെയ്ക്കപ്പില്ലാതെ തന്നെ ഞാന്‍ സുന്ദരിയായി വേറെ ഒരാള്‍ക്കു തോന്നിയാല്‍ അവരും ആ വഴി തിരഞ്ഞെടുക്കാന്‍ ശ്രമിക്കുമല്ലോ! പ്രേക്ഷകര്‍ നല്കുന്ന സ്നേഹത്തിനു ഇങ്ങനെയൊക്കെയല്ലേ എനിക്ക് മറുപടി നല്കാന് കഴിയുക ?' സായ് ചോദിക്കുന്നു.
ധനുഷ് നായകനായി എത്തിയ മാരി-2 ആണ് സായ് പല്ലവിയുടെ പുതിയ ചിത്രം. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗാനരംഗത്തില്‍ ധനുഷിനൊപ്പം സായ് പല്ലവി ചെയ്ത നൃത്തച്ചുവടുകള്‍ പ്രശംസ നേടി.