മലയാളത്തിലും അന്യഭാഷകളിലും തിളങ്ങിയ അഭിനേത്രിയാണ് രേവതി. പ്രേക്ഷകര്‍ എക്കാലവും ഓര്‍മ്മിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളുടെ വസന്തം സൃഷ്ടിച്ച രേവതിയുടെ കുടുംബജീവിതത്തെക്കുറിച്ച് ആര്‍ക്കും വ്യക്തതയില്ല. സംവിധായകന്‍ സുരേഷ് ചന്ദ്ര മേനോനുമായുളള ദാമ്പത്യം അവസാനിച്ചശേഷം രേവതി ഐവിഎഫ് ചികിത്സയിലൂടെ അമ്മയായി എന്നാണ് ഞെട്ടിക്കുന്ന വിവരം. മകള്‍ ഉണ്ടെന്നും അവള്‍ക്ക് നാലര വയസ്സായി എന്നും രേവതി വെളിപ്പെടുത്തിയിരിക്കയാണ്.
മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി സൂപ്പര്‍ ഹിറ്റു ചിത്രങ്ങളിലെ നായികയായ അഭിനേത്രിയാണ് രേവതി. ഒരു കാലത്ത് മോഹന്‍ലാല്‍-രേവതി എന്നിവര്‍ മലയാളത്തിലെ ഭാഗ്യ ജോടികള്‍ ആയിരുന്നു. മലയാളത്തിലും തമിഴിലുമായി രേവതി അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരു കയ്യു നീട്ടി സ്വീകരിച്ചിരുന്നു. സിനിമയില്‍ കൂടാതെ നിരവധി സാമൂഹിക സംഘടനകളുടെ ഭാഗമായും രേവതി പ്രവര്‍ത്തിച്ചിരുന്നു. 1986 -ല്‍ സംവിധായകന്‍ സുരേഷ് ചന്ദ്ര മേനോനുമായുളള വിവാഹ ശേഷം രേവതി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. പിന്നീട് 2013-ല്‍ ഇവര്‍ വിവാഹബന്ധം വേര്‍പിരിഞ്ഞു. പിന്നീട് വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയ രേവതി അടുത്തിടെ പാരന്റിങ് സര്‍ക്കിള്‍ എന്ന പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ക്യാമറമാനും പിന്നീട് നിര്‍മ്മാതാവുമായ സുരേഷ് മേനോനുമൊത്തുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷം രേവതിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികമൊന്നും ആരും കേട്ടിരുന്നില്ല. 2013-ല്‍ വിവഹാബന്ധം വേര്‍പിരിഞ്ഞ രേവതി കുറച്ചുനാളുകള്‍ക്കു മുന്‍പാണ് താന്‍ നാലു വയസ്സുകാരിയായ ഒരു മകളുടെ അമ്മയാണ് എന്ന കാര്യം വെളിപ്പെടുത്തിയത്. മഹി എന്നാണ് കുഞ്ഞിന്റെ പേര്. ഐവിഎഫ് ചികിത്സയിലൂടെയാണ് രേവതി അമ്മയായത്. ഇത്രയും നാള്‍ കുഞ്ഞിന്റെ കാര്യം രേവതി രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
ഒരു കുഞ്ഞ് വേണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും. വേണം എന്ന് തോന്നിയ സമയത്തൊന്നും അത് നടന്നില്ല. നടന്നപ്പോള്‍ വളരെ വൈകിയും പോയി. നവജാത ശിശുവിനെ ദത്തത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ ആണ് ചികിത്സയിലൂടെ അമ്മയായതെന്നും രേവതി പറയുന്നു.സ്‌ക്രീനില്‍ ഒരുപാട് മികച്ച അമ്മ വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ഇത് അതുപൊലെയല്ല. അമ്മയായി അഭിനനയ്ക്കുന്നതും യഥാര്‍ത്ഥ ജീവിതത്തില്‍ അമ്മയാകുന്നതും രണ്ടും രണ്ടാണ് എന്നും രേവതി പറയുന്നു.
നാലര വയസ്സുള്ള മകളെ വളര്‍ത്തുന്ന തിരക്കിലും രേവതി തന്റെ ജോലി കൈവിടുന്നില്ല. 'അഴക്' എന്ന തമിഴ് പരമ്പരയിലാണ് രേവതി ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് തിരക്കുള്ള സമയം. വാരാന്ത്യങ്ങള്‍ മകളോടൊപ്പം ചിലവഴിക്കും. ഒരു പുസ്തകത്തിനും സിനിമയ്ക്കും പകരാന്‍ കഴിയാത്ത അനുഭവമാണ് മാതൃത്വം എന്ന് ആണയിടുമ്പോഴും ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിന്റെ പ്രയാസങ്ങള്‍ ചിലപ്പോഴൊക്കെ നേരിടാറുണ്ട് എന്നും രേവതി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അച്ഛനമ്മമാരോടൊപ്പം ഇപ്പോള്‍ ചെന്നൈയിലാണ് രേവതി താമസം. സഹോദരി ബിന്ദു ജെറ്റ് എയര്‍വെസില്‍ പൈലറ്റ് ആയി ജോലി ചെയ്തു വരുന്നു സമൂഹ നന്മയ്ക്കായ് ഇടപെടലുകള്‍ നടത്തുന്ന ചെന്നൈ ആസ്ഥാനമായുള്ള ചില എന്‍ ജി ഓകളില്‍ സജീവ പ്രവര്‍ത്തകയും കൂടിയാണ് രേവതി. കുട്ടിയുടെ ജനനശേഷം പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ് താനെന്നും രേവതി അഭിമുഖത്തില്‍ പറയുന്നു