മമ്മുട്ടിയുടെ എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം തന്നെയായിരുന്നു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ .മമ്മൂട്ടി ബിലാല്‍ ജോണ്‍ കുരിശിങ്കലായി എത്തിയ ബിഗ് ബി എന്ന ചിത്രം മലയാളികള്‍ക്ക് മറക്കാനാവില്ല. അതുപോലെ തന്നെ അതില്‍ അമ്മയായി വേഷമിട്ട മേരി ടീച്ചര്‍ എന്ന കഥാപാത്രത്തെയും. മേരി ടീച്ചറായി വേഷമിട്ട നഫീസ അലിയ്ക്ക് കാന്‍സര്‍ ആണെന്നാണ് പുറത്തു വരുന്ന വിവരം. നഫീസ തന്നെയാണ് ഇത് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ടത്. സോണിയാ ഗാന്ധിയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് കാന്‍സറാണെന്ന വിവരം നഫീസ വെളിപ്പെടുത്തിയത്.
കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് നഫീസ പറയുന്നത്. എന്റെ വിലപ്പെട്ട സുഹൃത്തിനെ കണ്ടു. കാന്‍സറിന്റെ മൂന്നാം ഘട്ടത്തിന് ചികിത്സയ്ക്ക് വിധേയയായ എന്റെ ക്ഷേമം അന്വേഷിക്കാനും സൗഖ്യം നേരാനും എത്തിയതായിരുന്നു അവര്‍'. നഫീസ ഇന്‍സ്റ്റഗ്രാമില്‍ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചു. സോണിയയ്ക്ക് ഒപ്പം പുഞ്ചിരിതൂകി നില്‍ക്കുന്ന ചിത്രമാണ് നഫീസ പങ്കു വെച്ചിരിക്കുന്നത്.
2007 ലാണ് അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയില്‍ നഫീസ അഭിനയിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് നഫീസ. ശശി കപൂറിന്റെ ജുനൂനിലൂടെയാണ് സിനിമാ അരങ്ങേറ്റം. വിവാഹത്തോടെ അഭിനയജീവിതത്തിന് താത്കാലികമായി വിട്ടു നിന്ന അവര്‍ 18 വര്‍ഷത്തിനുശേഷമാണ് വെള്ളിത്തിരയില്‍ തിരിച്ചെത്തിയത്.