വയനാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ നിന്ന് താനും കുടുംബവും സുരക്ഷിതരായിരിക്കുന്നു വെന്ന് സീരിയല്‍ താരം മോനിഷ. രണ്ടുദിവസം മുന്‍പ് വയനാടിന്റെ മനോഹാരിത ഒപ്പിയെടുത്ത വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താന്‍ സുരക്ഷിതയാണെന്നുള്ള വിവരം മോനിഷ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്.
'രണ്ട് ദിവസം മുമ്പാണ് ഞാന്‍ ഈ വീഡിയോ എടുത്തത്. പക്ഷേ ഇന്ന് വയനാടിന്റെ മുഖം മാറി. എന്റെ കുടുംബവും ഞാനും സുരക്ഷിതരാണ്', എന്നായിരുന്നു മോനിഷയുടെ വാക്കുകള്‍.
''തമിഴ്‌നാട്ടില്‍ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്റെ നാടായ വയനാട്ടില്‍ രാവിലെ മുതല്‍ നല്ല മഴയാണ്. നല്ല തണുപ്പാണ്. രാവിലെ മുതല്‍ മഴ പെയ്തു കൊണ്ടേയിരിക്കുക ആണ്. ഈ കാഴ്ച കാണാന്‍ നല്ല ഭംഗിയുണ്ട്'', എന്നായിരുന്നു വീഡിയോയില്‍ മോനിഷ പറഞ്ഞത്.
തമിഴില്‍ ആയിരുന്നു നടിയുടെ വാക്കുകള്‍. എന്നാല്‍ ക്യാപ്ഷന്‍ വായിക്കാതെ വീഡിയോ മാത്രം കണ്ടവര്‍ നടിയ്ക്ക് എതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ സുപരിചതയാണ് മോനിഷ. സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. ചാക്കോയും മേരിയും എന്ന പരമ്പരയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തമിഴിലാണ് കൂടുതലും അഭിനയിക്കുന്നത്.