ഒരു കൂലിപ്പണിക്കാരിയാണ് എന്നാണ്‌ വിശ്വസി ക്കുന്നത്; ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആള്‍; സിനിമ തന്നതെല്ലാം പ്രതീക്ഷി ക്കാത്ത നേട്ടങ്ങള്‍; ബിഗ് ബോസില്‍ നിന്നും പുറത്തു വന്നപ്പോള്‍ ആദ്യം വിളിച്ചത് മോനെ; കുറച്ച് നാള ത്തേക്ക് യൂട്യൂബ് നോക്കണ്ട എന്നും പറഞ്ഞു; മഞ്ജു പത്രോസ് പങ്ക് വച്ചത്

Malayalilife
ഒരു കൂലിപ്പണിക്കാരിയാണ് എന്നാണ്‌ വിശ്വസി ക്കുന്നത്; ദിവസ വേതനത്തിന് ജോലി ചെയ്യുന്ന  ആള്‍; സിനിമ തന്നതെല്ലാം പ്രതീക്ഷി ക്കാത്ത നേട്ടങ്ങള്‍; ബിഗ് ബോസില്‍ നിന്നും പുറത്തു വന്നപ്പോള്‍ ആദ്യം വിളിച്ചത് മോനെ; കുറച്ച് നാള ത്തേക്ക് യൂട്യൂബ് നോക്കണ്ട എന്നും പറഞ്ഞു; മഞ്ജു പത്രോസ് പങ്ക് വച്ചത്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലും സിനിമയിലും വളരെ ചുരുക്കകാലം കൊണ്ട് പ്രശസ്തി നേടിയ താരമാണ് മഞ്ജു പത്രോസ്. യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും താരം വളരെ സജീവമാണ്. താരത്തിന്റെ അഭിമുഖങ്ങള്‍ ഉള്‍പ്പടെ വലിയ രീതിയില്‍ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.  

ഇപ്പോഴിതാ, മഞ്ജുവിന്റെ പുതിയ അഭിമുഖവും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ബിഗ് ബോസ് തന്റെ ജീവിതത്തെ തന്നെ ആകെ മാറ്റിമറിച്ചു എന്നാണ് താരം പറയുന്നത്. ബിഗ്‌ബോസിനു ശേഷം പുറത്തിറങ്ങിയ മഞ്ജുവിനെതിരെ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നടന്നത്. 

താരത്തിന്റെ വാക്കുകള്‍... 
 'ഞാന്‍ സൂപ്പര്‍സ്റ്റാര്‍ ആണ്, അനീതിക്കെതിരെ പ്രതികരിച്ചു എന്നൊക്കെ വിചാരിച്ചാണ് ബിഗ് ബോസില്‍ നിന്നും പുറത്തു വരുന്നത്. ഫോണൊന്നും കയ്യില്‍ ഇല്ലല്ലോ. പുറത്തു നടക്കുന്നത് ഇതൊക്കെയാണെന്ന് അറിയുന്നില്ല. പുറത്തിറങ്ങിയ ശേഷം ആദ്യം വിളിച്ചത് എന്റെ മോനെയാണ്. അമ്മ, കുറച്ചു നാളത്തേക്ക് യൂട്യൂബ് നോക്കണ്ട എന്നാണ് അവന്‍ എന്നോട് പറഞ്ഞത്', ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പത്രോസ് പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ ഞാന്‍ അത്ര എളുപ്പത്തിലൊന്നുമല്ല തരണം ചെയ്തത്, മരിച്ച് പോയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. 

ഞാന്‍ മാത്രമല്ല എന്റെ മകന്‍, മാതാപിതാക്കള്‍, എന്നോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ആളുകള്‍ നോക്കി ആളുകള്‍ പരിഹസിച്ച് ചിരിക്കുകയാണ്. എന്റെ മകളെ എനിക്കറിയാം എന്ന് അമ്മച്ചി പറയും, പക്ഷേ വീട്ടിലിരുന്ന് അമ്മച്ചി വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചതെന്നും മഞ്ജു പത്രോസ് പറഞ്ഞു. 

കേസില്‍ അയാള്‍ ശിക്ഷിക്കപ്പെടുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ എനിക്കയാളെ കോടതിയില്‍ കൊണ്ട് നിര്‍ത്താന്‍ സാധിച്ചല്ലോ. അതുമതി. അയാള്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് എന്റെ കാലൊക്കെ പിടിച്ചിരുന്നു. പക്ഷെ എന്റെ മനസ് അലിഞ്ഞില്ല. ഞാന്‍ അനുഭവിച്ച വേദന അയാള്‍ മനസിലാകണം'' മഞ്ജു പത്രോസ് വ്യക്തമാക്കി. 

സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് വലിയ ഹൈപ്പ് കൊടുക്കേണ്ട ആവശ്യമില്ല എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.തനിക്ക് സിനിമ തന്നതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ആണെന്നും സിനിമയില്‍ അഭിനയിച്ചു എന്നത് വലിയൊരു കാര്യമായി കാണേണ്ട കാര്യമില്ലെന്നും മഞ്ജു പറയുന്നു. ജീവിതത്തില്‍ അച്ഛനും അമ്മയുമല്ലാതെ മറ്റാരും തന്നെ ഇത്രയും സ്‌നേഹിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഏത് ജോലി ആണെങ്കിലും അത് കഴിവുണ്ടെങ്കില്‍ മാത്രമേ ചെയ്യാന്‍ സാധിക്കുകയുളളൂ എന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. 


സിനിമയില്‍ അഭിനയിക്കുന്നതും ഒരു തൊഴില്‍ തന്നെയാണ്. ഒരു വ്യക്തി സാധാരണ മറ്റേതൊരു തൊഴിലും ചെയ്യുന്നതു പോലെയാണ് സിനിമയില്‍ അഭിനയിക്കുന്നതും. അല്ലാതെ അതിന് വലിയൊരു ഹൈപ്പ് കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ഞാന്‍ എനിക്കറിയാവുന്ന ഒരു തൊഴില്‍ ചെയ്യുന്നു. സിനിമയില്‍ അഭിനയിക്കുന്നവരോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. വലിയ എന്തോ ഒരു സംഭവം ചെയ്തുവെന്ന് തോന്നേണ്ട ആവശ്യവും ഇല്ല. ഞാന്‍ ഒരു കൂലിപ്പണിക്കാരിയാണ് എന്നു തന്നെയാണ് ശക്തമായി വിശ്വസിക്കുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍'', എന്ന് മഞ്ജു പത്രോസ് പറഞ്ഞു.

''അഭിനയിക്കാന്‍ അറിയാവുന്ന ഒരുപാട് ആളുകള്‍ സിനിമയ്ക്ക് പുറത്ത് നില്‍ക്കുകയാണ്. അതിനിടയില്‍ എനിക്ക് അഭിനയിക്കാന്‍ അവസരം തന്നതില്‍ ദൈവത്തിനോട് നന്ദി പറയുന്നുണ്ട്. അതില്‍ കൂടുതലൊന്നും മഹത്വവല്‍ക്കരിക്കേണ്ട ആവശ്യമില്ല. ഏത് തൊഴില്‍ ചെയ്യാനും കഴിവ് വേണം. അല്ലാതെ വലിയ ഒരു സംഭവത്തില്‍ വന്നു നില്‍ക്കുന്നുവെന്ന തോന്നലില്ല. എനിക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍ ഒരു ജോലി കിട്ടിയതില്‍ സന്തോഷമുണ്ട്'', മഞ്ജു പത്രോസ് കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ക്രിസ്റ്റ്യാനിറ്റിയില്‍ വളര്‍ന്ന ഒരാളാണ്. പക്ഷേ എന്നെ കണ്ടാല്‍ ആരും ക്രിസ്ത്യാനി ആണെന്ന് പറയില്ല. എനിക്ക് ഹൈന്ദവപുരാണങ്ങളും മിത്തുകളുമൊക്കെ കേള്‍ക്കാന്‍ വലിയ ഇഷ്ടമാണ്. അമ്പലത്തിലൊക്കെ പോകുമായിരുന്നു. കഴിഞ്ഞവര്‍ഷം ഞാന്‍ ഒറ്റയ്ക്ക് ആണ് പൊങ്കാലയിടാന്‍ പോയത്. സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇതുവരെയും ഞാന്‍ പൊങ്കാല ഇട്ടില്ല എന്ന തോന്നല്‍ ഉള്ളില്‍ തോന്നി. അങ്ങനെയാണ് ആദ്യമായി പൊങ്കാലയിടാന്‍ പോയത്. 

അന്ന് ഇത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. എന്താണ് മേടിക്കേണ്ടത് എന്നും അറിയില്ലായിരുന്നു. ഫ്‌ളാറ്റിലെ ചേട്ടനാണ് സാധനങ്ങള്‍ മേടിച്ചു തന്നത്. അടുത്തുണ്ടായിരുന്ന ചേച്ചിമാര്‍ പറഞ്ഞു തന്നതു കേട്ട് ഞാന്‍ ഇട്ടു. അന്ന് എനിക്ക് കിട്ടിയ സംതൃപ്തിയും സന്തോഷവും സുഖവും ജീവിതത്തില്‍ മറ്റൊരിക്കലും കിട്ടിയിട്ടില്ല. ആറ്റുകാല്‍ അമ്മ എന്റെ അടുത്ത് വന്നു ഇരുന്ന ഫീല്‍ ആയിരുന്നു. പൊട്ടിക്കരഞ്ഞാണ് ഞാന്‍ ചോറുണ്ടാക്കിയത്. ഇനി ഒരിക്കലും പൊങ്കാല മുടക്കില്ല എന്ന് അന്ന് ഞാന്‍ തീരുമാനിച്ചു'', എന്ന് മഞ്ജു പത്രോസ് പറഞ്ഞു.

കഴിഞ്ഞ തവണ ഉണ്ടായ അനുഭവമല്ല ഇത്തവണ ഉണ്ടായതെന്നും മഞ്ജു പറഞ്ഞു. ''ഇത്തവണ നല്ല ഡിസ്റ്റര്‍ബ്ഡ് ആയിരുന്നു. യൂട്യൂബര്‍സ് ഒക്കെ ഒരുപാട് വന്നു. എനിക്ക് അതില്‍ ശ്രദ്ധിക്കാനോ ആസ്വദിക്കാനോ സാധിച്ചില്ല. മര്യാദക്ക് പ്രാര്‍ത്ഥിക്കാന്‍ പോലും ആയില്ല. അത് സമാധാനമായും സ്വസ്ഥമായും പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമാണ്. അവിടെ ചോദ്യം ചോദിച്ചുകൊണ്ട് വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്'', എന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

actress manju pathrose about her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES