Latest News

ഏതാണ് മികച്ചതെന്ന് കണ്ടെത്താനായി ശരിക്കും ബുദ്ധിമുട്ടിയിരുന്നു എല്ലാവരും; വലിയൊരു ഉത്തരവാദിത്തമുള്ള ജോലിയാണ് ഞങ്ങള്‍ ചെയ്തത്; ജൂറി അംഗമായുള്ള അനുഭവം പങ്കുവച്ച് ജോമോൾ

Malayalilife
 ഏതാണ് മികച്ചതെന്ന് കണ്ടെത്താനായി ശരിക്കും ബുദ്ധിമുട്ടിയിരുന്നു എല്ലാവരും; വലിയൊരു ഉത്തരവാദിത്തമുള്ള ജോലിയാണ് ഞങ്ങള്‍ ചെയ്തത്; ജൂറി അംഗമായുള്ള അനുഭവം പങ്കുവച്ച് ജോമോൾ

സിനിമാലോകവും പ്രേക്ഷകരും  ഉറ്റുനോക്കിയ ഒരു പുരസ്കാരമായിരുന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്.  വിവിധ മേഖലകളിലായി പോയവര്‍ഷം തിളങ്ങി നിന്നവരെയായിരുന്നു ജൂറി അംഗങ്ങള്‍ തിരഞ്ഞെടുത്തിരുന്നത്.  ഇത്തവണ മത്സരത്തിനുണ്ടായിരുന്നത് 119 സിനിമകളായിരുന്നു.   ഇത്തവണത്തെ ജൂറി ചെയര്‍മാനായി എത്തിയിരുന്നത് മധു അമ്പാട്ടായിരുന്നു. എല്‍ ഭൂമിനാഥന്‍, വിപിന്‍ മോഹന്‍, ലതിക, ബന്യാമിന്‍ തുടങ്ങിയവരും  ജൂറി അംഗങ്ങളായി എത്തിയിരുന്നു. 

ബാലതാരമായി മലയാള സിനിമയിലേക്ക് ചേക്കേറി പിന്നീട് നായികയായി പേരെടുത്ത താരമാണ് ജോമോൾ. നിരവധി സിനിമകളായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. വിവാഹത്തോടെ സിനിമ വിട്ട താരം  വീണ്ടും ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  ഇത്തവണ ജൂറി അംഗമായിന്റരെ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജോമോള്‍.

12-14 മണിക്കൂറിലധികമായി പ്രവര്‍ത്തിച്ചാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. 21 ദിവസമെടുത്താണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഏതാണ് മികച്ചതെന്ന് കണ്ടെത്താനായി ശരിക്കും ബുദ്ധിമുട്ടിയിരുന്നു എല്ലാവരും. അവാര്‍ഡ് തീരുമാനങ്ങളെ രണ്ടാമതൊരു ആലോചനയില്ലാതെ ശരിവെക്കുകയായിരുന്നു എല്ലാവരും. വലിയൊരു ഉത്തരവാദിത്തമുള്ള ജോലിയാണ് ഞങ്ങള്‍ ചെയ്തത്. ഇത്തവണത്തെ ജൂറി അംഗങ്ങള്‍ മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു. എല്ലാം ടീമംഗങ്ങള്‍ക്കും അഭിനന്ദനമെന്നുമായിരുന്നു താരം കുറിച്ചത്.

 ജോമോളിനെ ഇത്തരത്തിലൊരു അവസരം ലഭിച്ചതിനും അത് നന്നായി വിനിയോഗിക്കുകയും ചെയ്ത അഭിനന്ദിച്ചായിരുന്നു സുഹൃത്തുക്കള്‍ എത്തിയത്.  ചിലര്‍ കഠിനാധ്വാനം എന്നും അംഗീകരിക്കപ്പെടുമെന്നായിരുന്നു കുറിച്ചത്. ജോമോളിന്റെ പോസ്റ്റിന് കീഴില്‍ താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ജോമോളിനെ സരിത ജയസൂര്യ, ഹരിശങ്കര്‍ കെഎസ് തുടങ്ങിയവരും അഭിനന്ദിച്ചിരുന്നു.  താരം  കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കിയിരുന്നു.

 ജോമോള്‍ മലയാള  സിനിമയില്‍ അരങ്ങേറ്റം  കുറിച്ചത് ഒരു വടക്കന്‍ വീരഗാഥയില്‍ ബാലതാരത്തെ അവതരിപ്പിച്ചായിരുന്നു. ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലത്തെ  അവതരിപ്പിച്ചുള്ള താരത്തിന്റെ വരവ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.  താരത്തെ പ്രേക്ഷകർക്ക് ഇടയിൽ മയില്‍പ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, നിറം, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധ നേടി കൊടുക്കുകയും ചെയ്തിരുന്നു.

actress jomol share the experience as working as a jury member

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES