ഡയമണ്ട് നെക്ലസ്, സെക്കന്‍ഡ് ഷോ എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഗൗതമി നായര്‍. വിവാഹ ശേഷം മലയാള സിനിമാ രംഗത്ത് നിന്നും മാറി നിന്നു. സെക്കന്‍ഡ് ഷോ, കൂതറ എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് ശ്രീനാഥ് ആണ് 2017ല്‍ ഗൗതമിയെ വിവാഹം കഴിച്ചത്.
പഠനത്തിന് വേണ്ടി സിനിമയ്ക്ക് ഇടവേള എടുത്ത ഗൗതമി എം.എസ്.സി. സൈക്കോളജി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണ് പാസായി. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ഗൗതമി. പഠനത്തിനു ശേഷം തിരിച്ചുവരുന്നത് സംവിധായകയായി ആണ് എന്ന് അറിഞ്ഞപ്പോള്‍ ദുല്‍ഖര്‍ ഞെട്ടിയതായി ഗൗതമി മലയാളിലൈഫിനോട് പറഞ്ഞു. കൊച്ചിയില്‍ വെച്ച് ചിത്രത്തിന്റെ പൂജ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍വഹിച്ചു. വൃത്തം എന്നാണ് ചിത്രത്തിന്റെ പേര്.
ക്യാമറക്കു മുമ്പില്‍ നിന്നുള്ള പ്രകടനവും പുറകില്‍ നിന്നുള്ള പ്രകടനവും രണ്ടാണ്. ഒരു പാട് കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. ഭര്‍ത്താവ് ശ്രീനാഥും കുടുംബവും എല്ലാവിധ പിന്തുണയും നല്‍ക്കുന്നുണ്ട്. കൂടുതലും ശ്രീനാഥ് തന്നെയാണ് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍ക്കുന്നത്
എന്നും മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഗൗതമി പറഞ്ഞു. തന്റെ സുഹൃത്തുക്കളും താനും ചേര്‍ന്നു ഒരുക്കുന്ന ഒരു ചിത്രമാണിത്. ഒരു ഡ്രാമയാണ് ചിത്രം. സാധാരണ ഒരു മനുഷ്യന്റെ കഥ പറയുന്ന ചിത്രമാണിത്. പലപ്പോഴും ഇത്തരം കഥകള്‍ നമ്മുടെ ചുറ്റു പാടും നടക്കുന്നുണ്ട്. നമ്മള്‍ ചിപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കും ചിലപ്പോള്‍ ശ്രദ്ധിക്കാതെയിരിക്കാം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ ആയിട്ടില്ലെന്നും ഗൗതമി മലയാളിലൈഫിനോട് പറഞ്ഞു.
സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു.കെ.എസ്. അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൗതമിയുടെ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ നടന്‍ സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടുതലും സ്ത്രീകഥാപാത്രങ്ങളാകും സിനിമയില്‍ ഉണ്ടാകുക. എന്നാണ് അണയറപ്രവര്‍ത്തകര്‍ പറയുന്നത്.