പഴയ കാല മലയാളം, തമിഴ്, തെലുങ്കു ചിത്രങ്ങളിലുടെ പ്രക്ഷകഹൃദയങ്ങള് കീഴടക്കിയ നടിയാണ് അഞ്ജു പ്രഭാകര്‍. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലൂടെ നടി മരണപ്പെട്ടുവെന്ന വ്യാജ പ്രചരണം ശക്തമായപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജു പ്രഭാകര്‍. തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ചില മലയാളം മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി അഞ്ജു തന്നെ രംഗത്തെത്തിയത്.
'നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നുവെന്നും അഞ്ജു വ്യക്തമാക്കിയിരുന്നു'. അഞ്ജു മരിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ അഞ്ജുവിന്റെ സുഹൃത്തും ക്യാമറാമാനും നടനുമായ നാട്ടിയും വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. അഞ്ജു തമിഴ്നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നെന്തിനാണ് ഉത്തരത്തിലുള്ള വ്യാജ വാര്‍ത്ത പടച്ചുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഞ്ജു സിനിമാ മേഖലയോട് വിട പറയുകയും ചെയ്തിരുന്നു. മലയാളത്തിലും തമിഴിലും അഞ്ജു അഭിനയിച്ച സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളാണ്.മഹേന്ദ്രന് സംവിധാനം ചെയ്ത ഉത്തിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെ രണ്ടാം വയസില്‍ വെള്ളിത്തിരയിലെത്തിയ പ്രതിഭയാണ് അഞ്ജു. ഇതിനു ശേഷം നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അഞ്ജു 'ബേബി അഞ്ജു' എന്ന പേരില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടി. പിന്നീട് മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായും നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. താഴ്വാരം, കൗരവര്‍, നീലഗിരി തുടങ്ങി അഞ്ജു അഭിനയിച്ച ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.