സിനിമാ രംഗത്തെ നടിമാരെ അധിക്ഷേപിച്ചു സംസാരിക്കുന്നതും ഗോസിപ്പ് ഇറക്കുന്നതും എല്ലാം ഇന്നും നടക്കുന്നു. മീ ടൂ ആരോപണങ്ങള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന ഈ കാലത്തും നടിമാര്‍ക്ക് നേരെയുണ്ടാവുന്ന അധിഷേപങ്ങള്‍ക്ക് അറുതിയില്ല.
അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് മുട്ടന്‍ പണി കൊടുത്താണ് നടി നേഹ രംഗത്തെത്തിയിരിക്കുന്നു.നടിയുടെ പിആര്‍ മാനേജറോടാണ് ഗള്‍ഫിലുള്ള യുവാവ് മോശമായ ഭാഷയില്‍ സംസാരിച്ചത്. നേഹയെ ദുബായില്‍ ഒരു രാത്രി കിട്ടുമോ എന്നായിരുന്നു അയാളുടെ ആവശ്യം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പുറത്ത് വിട്ട് ഇത്തരക്കാരെ തിരിച്ചറിയണമെന്നും അവര്‍ ശിഷിക്കപ്പെടണെന്നും നടി പറഞ്ഞു.
യുഎഇയിലുള്ള എന്റെ സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണം. ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണം. സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റം എന്താണെന്ന് അയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറയുന്നു. അയാളുടെ ഫോണ്‍ ഇപ്പോള്‍ ഓഫാണ്. അദ്ദേഹം കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. ഈ സംഭവത്തിന് ശേഷം ഒന്ന് വിളിച്ച് ക്ഷമാപണം നടത്താനോ അല്ലെങ്കില്‍ മാപ്പ് എഴുതി അയക്കാനോ അയാള്‍ കൂട്ടാക്കിയില്ല. അത് കൊണ്ടാണ് അയാളുടെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതെന്നും നേഹ പറയുന്നു. അദ്ദേഹം ഇപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്തെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള ആളുകള്‍ സമൂഹത്തിന് തന്നെ നാണക്കേടാണ്. അയാളുടെ കൈയില്‍ നിന്നും മാപ്പ് എഴുതി ലഭിക്കാതെ ഇയാള്‍ക്ക് മാപ്പ് നല്‍കില്ലെന്നും നേഹ വ്യക്തമാക്കുന്നു.
ഫേസ്ബുക്കിലൂടെ ഇക്കാര്യം നടി തന്നെ പോസ്റ്റ് ചെയ്തതോടെ യുവാവിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുന്‍പും പല യുവാക്കളും സോഷ്യല്‍ മീഡിയ വഴി നടത്തിയ പരാമര്‍ശങ്ങള്‍ കാരണം എട്ടിന്റെ പണി ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്. വിദേശത്ത് നിന്നുള്ള ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ വരെ പലര്‍ക്കും വന്നിട്ടുണ്ട്. നേഹയെ അപമാനിക്കാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായതോടെ യുവാവിനും ഇത്തരം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന. ശ്രീനിവാസനും ധ്യാനും ഒന്നിക്കുന്ന കുട്ടിമാമ യില്‍ നായികയായി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു