കലാഭവന്‍ മണിയുടെ ജീവിതത്തെ കുറിച്ച് പറഞ്ഞ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ മലയാളികള്‍ നെഞ്ചേറ്റിയ നടനാണ് സെന്തില്‍ കൃഷ്ണ. വദം, ഉത്തരം പറയാതെ, ലെച്ച്മി, വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച സെന്തില്‍ മിനിസ്‌ക്രീനലും കോമഡി പരിപാടികളിലും അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിനയനാണ് കലാഭവന്‍ മണിയുടെ കഥ പറയുന്ന ചാലകുടിക്കാരന്‍ ചങ്ങാതിയിലൂടെ ബിഗ്സ്‌ക്രീനില്‍ നായകനായി സെന്തിലിനെ എത്തിച്ചത്.. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താരം വിവാഹിതനായത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. കോഴിക്കോട് സ്വദേശി അഖിലയാണ് താരത്തിന്റെ ഭാര്യ.
ഒന്നാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷത്തിനൊപ്പമാണ് തന്റെയും നല്ല പാതി അഖിലയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ സന്തോഷം സെന്തില്‍ പങ്കുവച്ചത്. 'സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു..ഞങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികം. ഈശ്വരാനുഗ്രഹത്താല്‍ ഈ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരാന്‍ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്....ജൂനിയര്‍ സെന്തിലിനൊപ്പം സന്തോഷം. ഈശ്വരന് നന്ദിയെന്നാണ് മകന്റെ വരവറിയിച്ച് സെന്തില്‍ കുറിച്ചത്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കയ്യുടെ ചിത്രവും ഒപ്പം താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ മകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കയാണ് സെന്തില്‍. കാശി എന്നാണ് മകന് താരം പേരിട്ടിരിക്കുന്നത്. താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം വൈറല്‍ ആണ്. പുഞ്ചിരിച്ചിരിക്കുന്ന മകന്റെ ചിത്രവും കാശി പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ ചിരി തന്നെയാണ് മകനെന്നാണ് കമന്റുകള്‍
കാശി കുട്ടൻ ♥️????????????????
Posted by Senthil Krishna Rajamani on Sunday, October 25, 2020
വിവിധ ചാനലുകളില്‍ മായാബസാര്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വെള്ളാനകളുടെ നാട് തുടങ്ങിയ ഹാസ്യപരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള സെന്തില്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുവരുകയായിരുന്നു. 2009ല്‍ ആദ്യമായി കലാഭവന്‍ മണി അഭിനയിച്ച പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെന്നതും പ്രത്യേകതയാണ്. തിരുവനന്തപുരം പുന്നമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സെന്തില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ അനുകരണകലയോട് താത്പര്യം കാണിക്കുകയും ബിരുദപഠനത്തിന് യൂണിവേഴ്സിറ്റി കോളേജിലെത്തിയിട്ടും അത് തുടരുകയും ചെയ്തു. സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ ജില്ലാതലംവരെ മത്സരിച്ചിട്ടുണ്ട്. 2014ലും 2016ലും ഏഷ്യാനെറ്റിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. മിനി സ്‌ക്രീനിലെ അഭിനേതാക്കളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം നക്ഷത്ര ഈവന്റ്സ് അവതരിപ്പിച്ച പ്രമാണി എന്ന പ്രൊഫഷണല്‍ നാടകത്തില്‍ തൊണ്ണൂറുകാരന്റെ വേഷം ചെയ്ത് സെന്തില്‍ ശ്രദ്ധേയനായിരുന്നു. നടന്‍ എന്നതിലുപരി കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ കൂടിയാണ് സെന്തില്‍ കൃഷ്ണ.