പത്മരാജന്‍ സംവിധാനം നിര്‍വഹിച്ച കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് റഹ്മാന്‍ . നിരവധി കഥാപാത്രങ്ങളാണ്് കൂടെവിടെ എന്ന ചിത്രത്തിന് ശേഷം താരത്തെ തേടി എത്തിയത് . മുന്‍നിര സംവിധായകരുടെ ചിത്രങ്ങളിലും താരം നായകനായും ഉപനായകനായും വേഷമിട്ടിട്ടുണ്ട് . താരത്തെ തേടി ചോക്ലേറ്റ് നായകനെന്ന വിശേഷണവും എത്തിയിരുന്നു . താരം തന്റെ അഭിനയ ജീവിതത്തില്‍ ചെറിയ ഒരു ഇടവേള എടുത്തിരുന്നു . ചിത്രത്തിന് പുറമേ താരം സോഷ്യല്‍ മീഡിയയിലും സജീവസാനിധ്യമാണ് . താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട് .
താരം ഇക്കുറി മകള്‍ക്ക് ഒപ്പമുളള ചിത്രങ്ങളാണ് പങ്കുവയ്ച്ചിരിക്കുന്നത് . തന്റെ ഫോട്ടോകളെല്ലാം എടുത്ത് തരാറുളളത് മകളാണ് എന്നും റഹ്മാന്‍ പറഞ്ഞു . എന്നാല്‍ മകളെ കണ്ടാല്‍ ഇത് റഹ്മാന്റെ ഫോട്ടോ കോപ്പിയാണോ എന്നാണ് എ്ല്ലാവരും ചോദിക്കുന്നത് . താരത്തിന്റെയും മകളുടെയും ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു . റഹ്മാന്‍ ഇതിനോടകം തന്നെ മക്കളുടെ അഭിനയ മോഹത്തെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു .
''രണ്ടുപേര്‍ക്കും അഭിനയത്തില്‍ താല്‍പര്യമുണ്ട്. റുഷ്ദ ഡിഗ്രി പൂര്‍ത്തിയാക്കി എംബിഎക്ക് ജോയിന്‍ ചെയ്യാന്‍ തയാറെടുക്കുകയാണ്. അലീഷ ഒമ്പതാം ക്ലാസില്‍. നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അവര്‍ സിനിമയിലെത്തും''. മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും നായികാനായകന്മാരായി സിനിമ വരുമോ എന്നു ചോദിച്ചപ്പോള്‍ ''എല്ലാം പ്ലാന്‍ ചെയ്യുന്നത് മുകളിലുളള ആളല്ലേ. അങ്ങനെ സംഭവിച്ചാല്‍ നല്ലതെന്നായിരുന്നു''താരത്തിന്റെ മറുപടി. റുഷ്ദ ദുല്‍ഖറിന്റെ ഹാര്‍ഡ്‌കോര്‍ ഫാനാണ് എന്നും റഹ്മാന്‍ വ്യക്തമാക്കി .