മലയാളത്തിന്റെ അനശ്വര നടനാണ് ജയന്. അകാലത്തില് പൊലിഞ്ഞുപോയെങ്കിലും ഇപ്പോഴും ആ പ്രതിഭ മലയാളി മനസുകളില് മായാതെ ഉണ്ട്. അതേസമയം ഇപ്പോള് മരിക്കും മുമ്പ് ജയന് തന്നെ ഏല്പിച്ചു പോയ ഒരു പെട്ടിയുടെ രഹസ്യമാണ് പ്രമുഖ ഹാസ്യതാരമായ കുഞ്ചന് വെളിപ്പെടുത്തുന്നത്.
പഴയ കാലത്ത ഹാസ്യനടന്മാരില് ശ്രദ്ധേയനാണ് കുഞ്ചന്. ഇപ്പോഴും സ്വാഭാവിക വേഷങ്ങളില് മലയാളസിനിമയില് അദ്ദേഹം എത്താറുണ്ട്. അതേസമയം ഇപ്പോള് കുഞ്ചന് നടന് ജയനുമായുള്ള തന്റെ ബന്ധത്തെപറ്റി തുറന്നുപറഞ്ഞിരിക്കുകയാണ്. മരിക്കുംമുമ്പ് ജയന് തന്നെ ഏല്പ്പിച്ച പെട്ടിയുടെ രഹസ്യവും അതുണ്ടാക്കിയ പ്രശ്നങ്ങളും താരം വെളിപ്പെടുത്തുന്നു. ജയനൊടൊപ്പം നിരവധി സിനിമകളില് കുഞ്ചന് വേഷമിട്ടിട്ടുണ്ട്. സിനിമയ്ക്ക് അകത്ത് നിന്ന് താന് പരിചയപെട്ടൊരു വ്യക്തിയാണ് ജയന് എന്നാണ് കുഞ്ചന് പറയുന്നത്. വളരെ സ്നേഹപൂര്വ്വമായാണ് ജയന് തന്നോട് പെരുമാറിയത്. ഒരുപാട് പടങ്ങളില് ഒന്നിച്ചും അഭിനയിച്ചു. അദ്ദേഹത്തിന്റെ മരണം തനിക്ക് ഏറ്റവും വലിയ ഷോക്ക് ആയി. കോളിളക്കം എന്ന പടത്തില് കുഞ്ചനും അഭിനയിച്ചിരുന്നു.
അതിനു മുമ്പ് ജയന് കുഞ്ചന്റെ വീട്ടില് ഒരു പെട്ടി വെച്ചിട്ടാണ് പോയത്. രണ്ട് ദിവസം കഴിഞ്ഞ ശേഷമേ വരികയുള്ളൂ. ഞാന് മുണ്ടക്കയം പോകുകയാണ്, കുഞ്ചന്റെ വീട്ടില് ഇരിക്കട്ടെ ഞാന് പോകുമ്പോള് എടുത്തോളാമെന്ന് പറഞ്ഞാണ് ജയന് പെട്ടി തന്റെ വീട്ടില് വെച്ചതെന്നും കുഞ്ചന് പറയുന്നു. ഇതിന് പിന്നാലെ ജയന് മരിച്ചു. കുഞ്ചന്റെ വീട്ടിലെ പെട്ടിയെ ചൊല്ലി ഇതിനിടയില് വിവാദങ്ങളുണ്ടായി. ജയന് മരിച്ച ശേഷം ഈ പെട്ടിയ്ക്കകത്ത് എട്ട് പത്ത് ലക്ഷം രൂപയുണ്ടായിരുന്നുവെന്ന് പറഞ്ഞ് ചിലര് പ്രശ്നങ്ങളുണ്ടാക്കി. പക്ഷേ അന്നൊന്നും ഇങ്ങനെ എട്ട് പത്ത് ലക്ഷം രൂപ കിട്ടാനുള്ള മാര്ഗം പോലുമില്ല. അന്ന് മാല്ക്ക എന്ന് പറയുന്ന ഒരു സംഘടനയുണ്ടായിരുന്നു. അവരുടെ മുമ്പില് വെച്ച് പെട്ടി തുറന്നപ്പോള് എല്ലാവരും ഞെട്ടി. അദ്ദേഹത്തിന്റെ കുറച്ച് വിഗ്ഗും കാര്യങ്ങളൊക്കെയാണ് പെട്ടിയിലുണ്ടായിരുന്നത് എന്നും കുഞ്ചന് പറഞ്ഞു. അതൊടെയാണ് വിവാദങ്ങള് അവസാനിച്ചത്.