മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു; ചില സൂപ്പര്‍ സ്റ്റാറുകള്‍ അവരുടെ ചിത്രങ്ങളില്‍ നിന്ന് തഴഞ്ഞു; വെളിപ്പെടുത്തലുകളുമായി ദേവന്‍

Malayalilife
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു; ചില സൂപ്പര്‍ സ്റ്റാറുകള്‍ അവരുടെ ചിത്രങ്ങളില്‍ നിന്ന് തഴഞ്ഞു;  വെളിപ്പെടുത്തലുകളുമായി ദേവന്‍

ലയാള സിനിമ കണ്ട ഏറ്റവും സുന്ദരനായ വില്ലനാണ് ദേവന്‍. ഒരു പക്ഷേ നായകനേക്കാള്‍ സുന്ദരനായ വില്ലന്‍. ഒരുകാലത്ത് ദേവനെ കണ്ട് വില്ലനാരാണ് നായകനാരാണെന്ന് സംശയിച്ചിട്ടുണ്ട്. അക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്നു പറയുകയാണ് ദേവന്‍.

അഭിനയിക്കാന്‍ യാതൊരു താല്‍പര്യവും ഇല്ലാത്ത കാലത്താണ് സിനിമയിലേക്ക് കടന്നു വവരുന്നത്. അവിടെ നിന്നും ഇത്രയും പ്രശസ്തിയിലെത്താന്‍ സാധിച്ചതില്‍ ദേവന്‍ സന്തോഷവാനുമാണ്. രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി , ജയറാം,സൂര്യ, വിജയ്, അജിത്, നാഗാര്‍ജുന തുടങ്ങിയ നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്റെ ആകാരമികവും സൗന്ദര്യവും കാരണം മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്നെ വില്ലനാക്കാന്‍ ഭയപ്പെട്ടു.

എന്തുകൊണ്ടെന്നറിയില്ല, പിന്നീട് മലയാളത്തിലെ ചില സൂപ്പര്‍സ്റ്റാറുകള്‍ എന്നെ അവരുടെ ചിത്രങ്ങളില്‍ നിന്ന് തഴഞ്ഞു. നായകനേക്കാള്‍ ശ്രദ്ധ വില്ലനുപോകുമോ എന്നവര്‍ ഭയപ്പെട്ടു. നായകനായും സഹനടനായും ഒക്കെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1987 ല്‍ ഇറങ്ങിയ ന്യൂഡല്‍ഹിയും തൊട്ടടുത്ത വര്‍ഷം റിലീസ് ചെയ്ത ആരണ്യകവും കരിയര്‍ ബ്രേക്കായി. പിന്നീടു തെന്നിന്ത്യന്‍ സിനിമാലോകത്ത് എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തില്‍ ലഭിച്ചതിനെക്കാളും മികച്ച വേഷങ്ങള്‍ എനിക്ക് അന്യഭാഷകളില്‍ ലഭിച്ചുതായും ദേവന്‍ പറഞ്ഞു.

actor-devan-says about super stars

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES