വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നടനാണ് ഭഗത് മാനുവല്‍. പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഭഗത് മാനുവല്‍ ഇപ്പോള്‍ വീണ്ടും വിവാഹിതനായി എന്ന വാര്‍ത്തയാണ് എത്തുന്നത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്. പിന്നീട് ഡോക്ടര്‍ ലൗ,തട്ടത്തിന്‍ മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു. അവസാനമായി അഭിനയിച്ച ലൗ ആക്ഷന്‍ ഡ്രാമ ഹിറ്റായി മുന്നേറുന്നതിനിടയില്‍ ഇപ്പോള്‍ താരം വീണ്ടും വിവാഹിതനായി എന്ന വാര്‍ത്തയാണ് എത്തുന്നത്. 2012ലായിരുന്നു ഭഗതിന്റെ ആദ്യ വിവാഹം. ഡാലിയ ആയിരുന്നു വധു. എന്നാല്‍ പിന്നീട് ദമ്പതികള്‍ വേര്‍പ്പിരിഞ്ഞു. ഈ ബന്ധത്തില്‍ ഭഗതിന് സ്റ്റീവ് എന്നൊരു മകനുണ്ട്.
മകന്‍ ഭഗതിനൊപ്പമാണ്.
ഇപ്പോള്‍ താരം വീണ്ടും വിവാഹിതനായിരിക്കയാണ്. ഇന്നലെയാണ് കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനുമായുള്ള വിവാഹം നടന്നത്. ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി..ഞങ്ങള്‍ക്കായി പ്രാര്ഥിക്കണം എന്നാണ് വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് ഭഗത് കുറിച്ചു. ഷെലിന്റെയും രണ്ടാം വിവാഹമാണ് ഇത്. ഈ ബന്ധത്തില്‍ ഷെലിനും ഒരാണ്‍കുട്ടിയുണ്ട്. രണ്ടുമക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ഒരച്ഛനെയും അമ്മയെയും കിട്ടിയ സന്തോഷവും ആരാധകര്‍ കമന്റിലൂടെ അറിയിക്കുന്നുണ്ട്. ഇപ്പോള്‍ ഭഗതിന് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് താരലോകം. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ക്രാന്തി, ആട് 3 എന്നിവയാണ് ഭഗതിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.