മലയാളത്തിലെ യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ആസിഫ് അലി. ചെറിയ വേഷങ്ങളിലൂടെ വെളളിത്തിരിയിലേക്കെത്തിയ താരം നായകനായും വില്ലനായുമൊക്കെ തിളങ്ങി. കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം ഇപ്പോള്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാണ് . സാധാരണ വേഷങ്ങളില്‍ നിന്നും വേറിട്ട കഥാപാത്രവും അവതരണവുമായി എത്തുന്നതിനാല്‍ മികച്ച അഭിപ്രായമാണ് ആസിഫിന്റെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവയായ താരം തന്റെ സിനിമാവിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. രണ്ടും മക്കളാണ് താരത്തിനുളളത്. ഭാര്യ സമയ്ക്കും മകന്‍ ആദമിനും മകള്‍ ഹയയ്ക്കും ഒപ്പമുളള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. 2013ലാണ് സമയും ആസിഫും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26നാണ് ഇരുവരും തങ്ങളുടെ ഏഴാം വിവാഹവാര്‍ഷികം ആഘോഷിച്ചത്.
ആസിഫിന്റെ പഴയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ജെബി ജംഗ്ഷന്‍ എന്ന ഷോയില്‍ ആസിഫ് എത്തിയപ്പോഴുളള എപ്പിസഡോണ് അത്. ്തില്‍ ജോണ്‍ ബ്രിട്ടാസ് ആസിഫിനോട് ലിപ്പ്‌ലോക്ക് രംഗങ്ങള്‍ ചെയ്യുന്നതില്‍ പേടിയുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല ന്നെ് മറുപടി നല്‍കിയ ആസിറ് തങ്ങളുടെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചും വെളിപ്പെടുത്തുന്നുണ്ട്. സ്‌ക്രീപ് ഡിമാന്റഅ ചെയ്യുന്നുണ്ടെങ്കില്‍ ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും എനിക്കില്ല. കല്യാണം കഴിഞ്ഞ് ആദ്യം റിലീസ് ആകുന്നത് ഹണീ ബീ എന്ന സിനിമയാണെന്നും ആസിഫ് പറയുന്നു. അതിലെ എല്ലാ സീനുകളെ ക്കുറിച്ചും ഞാന്‍ സമയോട് പറഞ്ഞിരുന്നു. പക്ഷേ ക്ലൈമാക്‌സില്‍ ഭക്ഷാവനയുമായി ഉളള ലിപ്ലോക്കിന്റെ കാര്യം മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതെങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററില്‍ പോയി ഈ സീന്‍ എത്താറായപ്പോള്‍ എന്ിക്ക് ചെറിയ നെഞ്ചു വേദന പോലെ. ഈ കിസ്സ് സീന്‍ കഴിഞ്ഞ ഞാന്‍ അവളെ ഒന്ന് നോക്കി. ആള്‍ ഞെട്ടി തന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ആസിഫ് പറയുന്നു.