കമല ഹാസന്റെ ത്രെഡ് മില്‍ അഭ്യാസം കാട്ടി കയ്യടി നേടിയ നടന്‍ അശ്വിനെ മലയാളികള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ വലിയ സന്തോഷത്തിലാണ് താരം. ജീവിതത്തിലേക്ക് പുതിയൊരു അതിഥിയ്ക്കായി കാത്തിരിപ്പിലാണ് അശ്വിനും ഭാര്യയും. അശ്വിന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് അശ്വിന്‍ ശ്രദ്ധേയനാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇപ്പോള്‍ തന്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
താനും ഭാര്യ സുസ്മിതയും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നും നിങ്ങളെല്ലാവരും ഇനി വീണ്ടും അങ്കിളും ആന്റിയുമാകാന്‍ പോവുകയാണെന്നും സന്തോഷം നിറഞ്ഞ വാക്കുകളിലൂടെ അശ്വിന്‍ അറിയിച്ചിരിക്കുകയാണ്. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയാകാന്‍ പോവുകയാണെന്നും അശ്വിന്‍ കുറിച്ചു.ഞങ്ങള്‍ രണ്ട് ഞങ്ങള്‍ക്ക് രണ്ട് എന്ന ഹാഷ്ടാഗും അശ്വിന്‍ ഇതോടൊപ്പം കുറിച്ചിരിക്കുന്നു. മൂത്ത മകനും ഭാര്യയ്ക്കുമൊപ്പമുള്ള സുന്ദരമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരു കൊളാഷ് ഒരുക്കിയാണ് അശ്വിന്‍ ആരാധകരുമായി ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രിയതാരത്തിന്റെ പുത്തന്‍ വിശേഷങ്ങള്‍ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.ആശംസകളറിയിച്ച് നടന്റെ സുഹൃത്തുക്കളും ആരാധകരും ചിത്രത്തിന്റെ കമന്റ് ബോക്സുകളില്‍ എത്തിക്കഴിഞ്ഞു.
നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമായിരുന്നു അതില്‍ താരത്തിന്റേത്. അടുത്തിടെ താരത്തിന്റെ ത്രെഡ് മില്‍ ഡാന്‍സ് വൈറലായിരുന്നു. കമല്‍ഹാസനെ പോലേയും വിജയിയെ പോലേയുമെല്ലാം ട്രെഡ് മില്ലില്‍ ഡാന്‍സ് ചെയ്തായിരുന്നു അശ്വിന്‍ ആരാധകരുടെ കൈയ്യടി നേടിയത്. കമല്‍ഹാസന്‍ അടക്കം വീഡിയോ കണ്ട് അശ്വിനെ അഭിനന്ദിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കിടക്കയില്‍ കിടന്നുകൊണ്ടുളള താരത്തിന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നടന്‍ നീരജ് മാധവിന്റെ പണി പാളി എന്ന ഹിറ്റ് റാപ്പ് ഗാനത്തിന് ചുവടുകള്‍ വെച്ച വീഡിയോ ആയിരുന്നു താരം മകനൊപ്പം ചെയ്തത്. ഈ വീഡിയോ നീരജും പങ്കുവച്ചിരുന്നു.ഇന്ദ്രജിത്തിനൊപ്പം ആഹാ എന്ന ചിത്രത്തിലാണ് അശ്വിന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നിനെയാണ് അശ്വിന്‍ അഭിനയിക്കുന്നത്. ശാന്തിയാണ് ചിത്രത്തിലെ നായിക. പ്രണയത്തിനും, കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് ആഹാ.