Latest News

മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നു ; യുവതാരം അനീഷ് ജി മേനോന്‍ വിവാഹിതനായി

Malayalilife
മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നു ; യുവതാരം അനീഷ് ജി മേനോന്‍ വിവാഹിതനായി

ലയാള സിനിമയില്‍ ഈ വര്‍ഷവും കല്യാണകാലമാണ്. യുവതാരം അനീഷ് ജി മേനോന്‍ വിവാഹിതനായി. ഇന്ന് രാവിലെ ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
2018 പ്രമുഖ താരങ്ങളുടെ വിവാഹ ശേഷം ഇപ്പോള്‍ മറ്റു താരങ്ങളും വിവാഹ ജീവിതതിതിലേക്ക് കാലെടുത്തു വെക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിവാഹിതനാവുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നായിരുന്നു അന്ന് താരം കുറിച്ചത്.മമ്മൂട്ടി ദി ബെസ്റ്റര്‍ ആക്ടര്‍ റിയാലിറ്റി ഷോയിലെ പ്രധാന താരങ്ങളിലൊരാളാണ് അനീഷ്.

കൈരളി ടിവിയുടെ സ്റ്റാര്‍ ഹണ്ടിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് ഇദ്ദേഹമെത്തിയത്. വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയനിലും താരം അഭിനയിച്ചിരുന്നു. നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലും താരമുണ്ടായിരുന്നു. 


ഒടിയന്‍ ,സുഡാനി ഫ്രം നൈജീരിയ, ദൃശ്യം, വള്ളീംതെറ്റി പുള്ളീംതെറ്റി, കെഎല്‍ 10 തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത യുവനടന്‍ അനീഷ് ജി മേനോന്‍ .2018 ആഗസ്റ്റിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ശേഷം കഴിഞ്ഞ ദിവസം ഇവരുവരുടെയും കല്യാണം കഴിഞ്ഞു
 


സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അയല്‍വാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയതുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ താരത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിന് മംഗളാശംസ നേര്‍ന്നിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ വിവാഹ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് ആണ് അനീഷിന്റെ പുതിയ പ്രൊജക്ട്. കല്യാണ ചിത്രങ്ങള്‍ കാണാം

actor ajeesh-marriage visual-and-photos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES