അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് ശ്രുതി ജയന്. നിരവധി സിനിമകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ് താരം. ഇപ്പോഴിതാ മലയാള സിനിമയുടെ മെഗാസ്റ്റാര്‍ നടന് മോഹന്‍ലാലിനൊപ്പമുള്ള തന്റെയും അമ്മയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് നടി കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരു ഫാന്‍ ഗേള്‍ എന്ന നിലയില്‍ താനും തന്റെ അമ്മയും ലാലേട്ടനെ കണ്ട സന്തോഷം ആണ് ശ്രുതി പങ്കുവയ്ക്കുന്നത്. സെറിബ്രല്‍ പാല്‍സിയോട് കൂടി ജനിച്ച മരണപ്പെട്ടുപോയ തന്റെ അനിയനും ഒരു വലിയ മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു എന്ന് താരം പറയുന്നു. മോഹന്‍ലാലിനും അമ്മയ്ക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് നടിയുടെ പോസ്റ്റ്. ഒപ്പം അനുജന് അമ്പുവിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്.
ശ്രുതിയുടെ കുറിപ്പ് -
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും...( എന്റെ കുഞ്ഞനിയന് )
Cerebral പാല്‍സി ഓട് കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും സച്ചിന് ടെന്‍ദുല്‍കറും....
ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററില്‍ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു...ലാലേട്ടനെ കാണുമ്പോള്‍ അവന് പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല...
മോഹന്‍ലാല്‍ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടന്...ജീവിച്ചിരിക്കുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും മറ്റും കാണിച്ച് ലാലേട്ടന് എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളില്‍ നിറച്ചത്...അവനെ കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല
അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വര്‍ഷം ആയി..
ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആആഗ്രഹം സാധിച്ചത്. ..എന്റെ അമ്മയിലൂടെ ആ സാനിധ്യം അവന് അറിഞ്ഞിട്ടുണ്ടാകും. ..
നന്ദി ലാലേട്ടാ.
പിയപ്പെട്ട രാംജി...നന്ദി...എല്ലാത്തിനും.