മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം നായകനായ അബ്രഹാം ഒസ്ലര്‍ എന്ന ചിതത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി പതിനൊന്നിനാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
വന്‍ പ്രദര്‍ശന വിജയവും മികച്ച അഭിപ്രായവും നേടിയ അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലര്‍ചിത്രത്തിനു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ഈ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്.
ഇതിനിടയില്‍ മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശനത്തിയിരുന്നു. ഗരുഡനും, ഫീനിക്‌സും. രണ്ടു ചിത്രങ്ങളും അഭിപ്രായത്തിലും പ്രദര്‍ശനശാലകളിലും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പിന്‍ബലവും അബ്രഹാം ഒസ് ലറിനെ പ്രേഷകരുടെ ഇടയില്‍ ഏറെ പ്രതീഷയുണര്‍ത്താന്‍ സഹായിച്ചിരിക്കുകയാണ്.
നിരവധി ദുരൂഹതകളും, സസ്പെന്‍സും നിറഞ്ഞ മെഡിക്കല്‍ ത്രില്ലര്‍ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്. അപ്രതീഷിതമായ കഥാപാതങ്ങളുടെ കടന്നുവരവും, വഴിത്തിരിവുകളും ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നു. അല്‍പ്പം ഇടവേളക്കുശേഷം മലയാളത്തിലേക്കു കടന്നുവരുന്ന ജയറാമിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയ കഥാപാതമായിരിക്കും ഇതിലെ അബ്രഹാം ഒസ്ലര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍.
തന്റെ അഭിനയ ജീവിതത്തില്‍ നാളിതു വരെ ചെയ്യാത്ത ഒരു കഥാപാതവുമായിട്ടാണ് ജയറാം വീണ്ടും തന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. കുടുംബ സദസ്സ്യകളിലെ പ്രിയപ്പെട്ട നടനായിരുന്ന ജയറാം രൂപത്തിലും ഭാവത്തിലുമെല്ലാം വലിയ മാറ്റങ്ങളോടെയാണ് ഈ കഥാപാത്രത്തിലൂടെ എത്തുന്നത്.
അര്‍ജുന്‍ അശോകന്‍, ജഗദീഷ്, ദിലീഷ് പോത്തന്‍, അനശ്വരാ രാജന്‍, സെന്തില്‍ കൃഷ്ണ, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ ആര്യാസലിം ,എന്നിവരും പ്രധാന താരങ്ങളാണ്. ഡോ. രണ്‍ധീര്‍ കൃഷ്ണന്റേതാണ് തിരക്കഥ', സംഗീതം- മിഥുന്‍ മുകുന്ദ്. ഛായാഗ്രഹണം -തേനി ഈശ്വര്‍. എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്. കലാസംവിധാനം -ഗോകുല്‍ദാസ്'. മേക്കപ്പ് - റോണക്‌സ് സേവ്യര്‍.
കോസ്റ്റും - ഡിസൈന്‍ - അരുണ്‍ മനോഹര്‍. ക്രിയേറ്റീവ് ഡയറക്ടര്‍ - പ്രിന്‍സ് ജോയ്. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - റോബിന്‍ വര്‍ഗീസ്, രജീഷ് വേലായുധന്‍, എക്‌സിക്യട്ടീവ് പ്രൊഡ്യൂസര്‍ - ജോണ്‍ മന്ത്രിക്കല്‍. ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്.
പ്രൊഡക്ഷന്‍ എക്‌സിക്യട്ടിവ് പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍.
നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനം, മിഥുന്‍ മാനുവല്‍ തോമസ്സും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം ആന്‍ മെഗാ മീഡിയാ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു'. വാഴൂര്‍ ജോസ്.