തന്റെ ചുറ്റുപാടുമുള്ള ജീവിതങ്ങളില്‍ നിന്നാണ് ഓരോ കഥകളും എഴുതുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ യാത്രയുടെ അവസാനം വരെയും ആ കഥാപാത്രങ്ങളൊക്കെയും തന്റെ കൂടെ കാണുമെന്നും അഭിലാഷ് പിള്ള കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിലൂടയാണ് തന്റെ തിരക്കഥകളെകുറിച്ച് അഭിലാഷ് പിള്ള തുറന്നു പറഞ്ഞത്.
ഞാന്‍ എഴുതുന്ന ഓരോ കഥകളും കഥാപാത്രങ്ങളും എനിക്ക് കിട്ടുന്നത് ഞാന്‍ കാണുന്ന എന്റെ ചുറ്റുമുള്ള ജീവിതങ്ങളില്‍ നിന്നും തന്നെയാണ്, ആ കഥകളില്‍ നിങ്ങളില്‍ പലരും കഥാപാത്രങ്ങളാകാറുണ്ട്. ഈ യാത്രയുടെ അവസാനം വരെ ആ കഥാപാത്രങ്ങള്‍ എന്റെ ഒപ്പം തന്നെ കാണും..'', ഇതായിരുന്നു അഭിലാഷ് പിള്ള കുറിച്ചത്.
മാളികപ്പുറം എന്ന സിനിമയിലൂടെയാണ് മലയാളികള്‍ അഭിലാഷിന്റെ പേര് കേള്‍ക്കാന്‍ തുടങ്ങിയത്. അതിന്റെ തിരക്കഥ എഴുതിയത് അഭിലാഷാണ്. ഇത് കൂടാതെ മലയാളത്തിലും തമിഴിലുമായി വേറെയും സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട് അഭിലാഷ്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡവര്‍(തമിഴ്) എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയത് അഭിലാഷാണ്. ഇതില്‍ കഡവറില്‍ അഭിലാഷ് അഭിനയിച്ചിട്ടുമുണ്ട്. വിനയന് വേണ്ടി അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ എഴുതാന്‍ പോകുന്നതും അഭിലാഷ് ആണ്.