Latest News

ന്യൂസിലന്‍ഡില്‍ സ്ഥിരതാമസമാണ്; സര്‍ക്കാര്‍ ജോലിയാണ്; ബൈക്ക് മെക്കാനിക്കായും പെട്രോള്‍ പമ്പിലുമൊക്കെ ജോലി ചെയ്തത് പുതിയ അനുഭവങ്ങള്‍ തേടുന്നതിന്റെ ഭാഗമായി; ആളുകള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു;നടന്‍ അബ്ബാസിന് പറയാനുള്ളത്

Malayalilife
 ന്യൂസിലന്‍ഡില്‍ സ്ഥിരതാമസമാണ്; സര്‍ക്കാര്‍ ജോലിയാണ്; ബൈക്ക് മെക്കാനിക്കായും പെട്രോള്‍ പമ്പിലുമൊക്കെ ജോലി ചെയ്തത് പുതിയ അനുഭവങ്ങള്‍ തേടുന്നതിന്റെ ഭാഗമായി; ആളുകള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു;നടന്‍ അബ്ബാസിന് പറയാനുള്ളത്

മലയാളി അല്ലാതിരുന്നിട്ടു കൂടി മലയാളക്കരയുടെ ലാളന ഏറ്റവാങ്ങിയ നടന്‍മാരില്‍ ഒരാളാണ് അബ്ബാസ് എന്നറിയപ്പെടുന്ന മിര്‍സ അബ്ബാസ് അലി .ഡ്രീംസ്, കല്യാണ കുറിമാനം, ഗ്രീറ്റിംഗ്സ്, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നി സിനിമകളില്‍ കൂടി 90കളിലെ ചോക്ലേറ്റ് ഹീറോയായിരുന്ന നടനിപ്പോള്‍ ന്യൂസിന്റിലാണ് താമസം.

ന്യൂസിലാന്‍ഡിലേയ്ക്കു പറിച്ചുനടല്‍ അദ്ദേഹത്തെ സാമ്പത്തികമായി തകര്‍ത്തെന്നു ഇടക്ക് റിപ്പോര്‍ട്ടു വന്നിരുന്നു, അവിടെ മെക്കാനിക്ക്, ടാക്സി ഡ്രൈവര്‍ അടക്കം ധാരാളം ജോലികള്‍ ചെയ്തുവരുന്നു. മോട്ടിവേഷണല്‍ സ്പീക്കറായും അബ്ബാസ് അറിയപ്പെടുന്നു വെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ തനിക്ക് ന്യൂസിലന്‍ഡില്‍ സ്ഥിരതാമസമായി സര്‍ക്കാര്‍ ജോലിയില്‍ തുടരുകയാണെന്ന് നടന്‍ വ്യക്തമാക്കുകയാണ്.സ്ഥിര ജോലി അല്ലെന്നും തുടക്കത്തില്‍ പുതിയ അനുഭവങ്ങള്‍ക്കായി കുറച്ച് ദിവസം മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളില്‍ ജോലി ചെയ്ത അനുഭവങ്ങള്‍ ജീവിത പാഠമായി കണ്ട അബ്ബാസ്, 'ഡിഗ്‌നിറ്റി ഓഫ് ലേബര്‍' എന്ന ആശയം വിദേശത്ത് കൂടുതല്‍ ശക്തമാണെന്നും പറഞ്ഞു.

90കളിലെ ചോക്ലേറ്റ് ഹീറോയായ അബ്ബാസ് ഇന്നും പലര്‍ക്കും അതേ യൗവന മുഖത്തോടെയാണ് ഓര്‍മ്മയില്‍ നിലനില്‍ക്കുന്നത്. സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്നതിനാല്‍ താരം എവിടെയാണ് (Where Is Abbas Ali Now) എന്നറിയാനും ആരാധകര്‍ക്ക് ആകാംഷ കൂടുതലാണ്. ന്യൂസിലന്‍ഡില്‍ ഒരു സാധാരണ ജീവിതം ആസ്വദിക്കുകയാണ് അബ്ബാസ് ഇപ്പോള്‍.

ഇടയ്ക്ക് പെട്രോള്‍ പമ്പില്‍ ആണ് അബ്ബാസ് ജോലി ചെയ്യുന്നത് എന്ന രീതിയില്‍ വാര്‍ത്തകള്‍ ഏറെ പ്രചരിച്ചിരുന്നു. അതിന്റെ സത്യം അബ്ബാസ് തന്നെയാണ് പിന്നീട് തുറന്നുപറഞ്ഞത്. ന്യൂസിലന്‍ഡില്‍ എത്തിയ തുടക്കത്തില്‍ പുതിയ അനുഭവങ്ങള്‍ (Abbas Ali Now) തേടി കുറച്ച് ദിവസങ്ങള്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തതാണെന്നും, അത് സ്ഥിര ജോലിയല്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

'ന്യൂസിലന്‍ഡില്‍ സ്ഥിരതാമസമാണ്. ഇവിടെ സര്‍ക്കാരിനായി ആണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഏതുതരം ജോലിയാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. ഇതിനുമുമ്പ്, ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഒഴിവുസമയങ്ങളില്‍, ബൈക്ക് ഓടിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഞാന്‍ ഒരു പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചുകൊണ്ട് ആളുകള്‍ കാര്യങ്ങള്‍ വളച്ചൊടിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. പാവപ്പെട്ട അബ്ബാസ് ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് എത്തി എന്നൊക്കെ ആയിരുന്നു വാര്‍ത്തകള്‍. ഞാന്‍ ആദ്യമായി ന്യൂസിലന്‍ഡില്‍ വന്നപ്പോള്‍ എനിക്ക് ഒരു ബിസിനസ്സ് ഉണ്ടായിരുന്നു. അതിനുപുറമെ, എനിക്ക് പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ തോന്നി.

ഈ അനുഭവങ്ങള്‍ ഭാവിയില്‍ എന്റെ സിനിമാ ജീവിതത്തിന് ഉപയോഗപ്രദമാകുമെന്ന് ഞാന്‍ കരുതി. അതിന്റെ ഭാഗമായി, എന്റെ വീടിനടുത്തുള്ള ഒരു പെട്രോള്‍ പമ്പില്‍ എനിക്ക് ജോലി ലഭിച്ചു. പത്ത് ദിവസം ഞാന്‍ ജോലി ചെയ്തു. പക്ഷേ ആ ജോലിയില്‍ രസകരമായ ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ അത് തുടര്‍ന്നില്ല. അതിനുശേഷം, ഞാന്‍ മറ്റ് പല ജോലികളും ചെയ്തു. ഇന്ത്യയില്‍ ഇവയൊന്നും പരീക്ഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചില്ല.

അല്ലെങ്കില്‍ ഞാന്‍ ശ്രമിച്ചാലും ആളുകള്‍ എനിക്ക് ഭ്രാന്താണെന്ന് പറയും. 'ഡിഗ്‌നിറ്റി ഓഫ് ലേബര്‍' ഇവിടെയുണ്ട്. അത് ഇന്ത്യയില്‍ ഇല്ല. ഇവിടെ ഞാന്‍ ഒരു ബൈക്ക് മെക്കാനിക്കായും, കണ്‍സ്ട്രക്ഷന്‍ ജോലികളിലും, ഒരു കോള്‍ സെന്ററിലും ജോലി ചെയ്തിട്ടുണ്ട്. എനിക്ക് ഇന്ത്യയില്‍ രണ്ട് ബിസിനസുകളുണ്ട്. ഏത് ജോലിയും ചെയ്യാന്‍ എനിക്കൊരു മടിയും ഇല്ല. എല്ലാം ഒരു അനുഭവമായി ആണ് ഞാന്‍ കാണുന്നത്' - അബ്ബാസ് പറയുന്നു.

താന്‍ ഇപ്പോഴും നിലനിര്‍ത്തുന്ന സിനിമാ സൗഹൃദങ്ങളെക്കുറിച്ചും നടന്‍ തുറന്നുപറഞ്ഞു. 'ഞാന്‍ അഭിനയിച്ച സിനിമകളിലെ എല്ലാ നായികമാരെയും എനിക്ക് ഇഷ്ടമാണ്. ഒരാളുടെ പേര് പറഞ്ഞാല്‍ മറ്റുള്ളവര്‍ ദേഷ്യപ്പെടും. എല്ലാവരുമായും എനിക്ക് അടുത്ത സൗഹൃദമുണ്ട്. ആരുടെ സൗഹൃദമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌പോയില്‍ ചെയ്ത സൗഹൃദം ആരുടെയാണ് എന്ന് ചോദിച്ചാല്‍, രംഭ എന്ന് പറയേണ്ടിവരും. ഞങ്ങള്‍ സെറ്റില്‍ ഒരുമിച്ചിരിക്കുമ്പോഴെല്ലാം ഞാന്‍ രംഭയ്ക്ക് ചോക്ലേറ്റ് നല്‍കുമായിരുന്നു. അവള്‍ എപ്പോഴും ഡയറ്റിലാണെന്ന് പറഞ്ഞതിനാല്‍ അവളെ കളിയാക്കാന്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നു. 

രംഭയുടെ അമ്മ വളരെ കര്‍ശനക്കാരിയാണ്. ചോക്ലേറ്റ് നല്‍കരുതെന്ന് അവര്‍ എന്നോട് പറയുകയും എന്നെ വിലക്കുകയും ചെയ്യുമായിരുന്നു. അതുപോലെ, റീമ സെന്‍ എന്റെ സ്ത്രീ പതിപ്പാണെന്ന് എനിക്ക് തോന്നാറുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കളാണ്.

മാധവന്‍, ശ്യാം, സിമ്രാന്‍, സൂര്യ, ജ്യോതിക, പ്രഭുദേവ, റിമ, രംഭ, വിനീത്, സംഗീത എന്നിവരുമായി തുടക്കം മുതല്‍ എനിക്ക് സൗഹൃദം ഉണ്ട്. ഞങ്ങള്‍ എല്ലാവരും ഇടയ്ക്കിടെ ഒരുമിച്ച് യാത്രകള്‍ പോകാറുണ്ട്. എന്നാല്‍ അടുത്തിടെ അവര്‍ പോയപ്പോള്‍ എനിക്ക് അതില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ല' - നടന്‍ പറഞ്ഞു.

Read more topics: # അബ്ബാസ് അലി
abbas ali opens up about liife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES