Latest News

യു എന്നിന്റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്; താരത്തിന്റെ കാരുണ്യപ്രവർത്തനങ്ങൾക്ക് അംഗീകാരം

Malayalilife
യു എന്നിന്റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്; താരത്തിന്റെ  കാരുണ്യപ്രവർത്തനങ്ങൾക്ക് അംഗീകാരം

സിനിമകളിൽ വില്ലത്തരങ്ങൾ ഏറെ ഉണ്ടെങ്കിലും ജീവിതത്തിൽ സൂപ്പർഹീറോയാണെന്ന് പലവട്ടം തെളിച്ച നടനാണ് സോനു സൂദ്.  നിരവധി പേർക്കാണ് ലോക്ക് ഡൗൺ സമയത്ത്  അദ്ദേഹത്തിന്റെ സഹായത്തെ തുടർന്ന്  നാട്ടിലേക്ക് മടങ്ങിയെത്താനും പുതിയ ജീവിതം ആരംഭിക്കാനും കഴിഞ്ഞത്. കരുണ നിറഞ്ഞ പ്രവർത്തനങ്ങൾക്ക് പിന്നാലെ ഇപ്പോൾ  മികച്ചൊരു ബഹുമതി സോനു സൂദിനെ തേടിയെത്തിയിരിക്കുകയാണ്.

 സോനു സൂദ് സ്വന്തമാക്കിയിരിക്കുന്നത് ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ സ്പെഷ്യൽ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ അവാർഡ് ആണ്. സോനു സൂദിന്റെ പേരും യു എന്നിന്റെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ ബഹുമതി ലഭിച്ച ആഞ്ചലീന ജോളി, ഡേവിഡ് ബെക്കാം, ലിയോനാർഡോ ഡികാപ്രിയോ, എമ്മ വാട്സൺ, ലിയാം നീസൺ തുടങ്ങിയ താരങ്ങളുടെ പട്ടികയിലേക്ക് നിലവിൽ  ചേർക്കപ്പെടുകയാണ്.  നടി പ്രിയങ്ക ചോപ്രയും പുരസ്‌കാരം സ്വന്തമാക്കിയ താരത്തിന് അഭിനന്ദനമറിയിച്ച് എത്തിയിരുന്നു.

 നിരവധി സഹായങ്ങളാണ് ലോക്ക് ഡൗൺ സമയത്ത് സോനു സൂദ് ചെയ്‌തിരിക്കുന്നത്‌.  സോനു സൂദ് കുടിയേറ്റത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് ഏർപ്പെടുത്തിയിരുന്നു.കൂടാതെ   കേരളത്തിൽ കുടുങ്ങിയ ഒറീസ്സ സ്വദേശിനികളെ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ നിരവധി  ശ്രമങ്ങളും പ്രശംസിനീയമായിരുന്നു.  തുന്നൽ ജോലിക്കായി കൊച്ചിയിലെ ഒരു ഫാക്ടറിയിൽ എത്തിയതായിരുന്നു ഒറീസ സ്വദേശിനികളായ 177 പെൺകുട്ടികൾ.  ലോക്ക് ഡൗൺ ആയതോടെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ചായക്കട നടത്തിയിരുന്ന നാഗേശ്വര റാവു പ്രതിസന്ധിയിലകപ്പെടുകയായിരുന്നു. അതോടെ നാട്ടിലേക്ക് തീരെ എത്തിയ നാഗേശ്വര റാവുവിന്   ആശ്രയമായത് കൃഷിയിടമാണ്. അതേസമയം പെൺമക്കളെ കൊണ്ടാണ്   കൃഷിയിടം ഉഴുതുമറിക്കാൻ കാളകളെ വാങ്ങാൻ സാധിക്കാതെ  നിലമുഴുതത്. ഈ വാർത്ത താരത്തിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് കുടുംബത്തിന് ഒരു ട്രാക്ടർ വാങ്ങി താരം നൽകിയിരുന്നത്.

 ബെല്ലംകൊണ്ട ശ്രീനിവാസ്, പ്രകാശ് രാജ് തുടങ്ങിയവർക്കൊപ്പം ഹൈദരാബാദിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ സജീവമായിരിക്കുകയാണ് നടൻ.  പുഷ്പാർച്ചനയോടെയാണ് സഹതാരങ്ങൾ സോനു സൂദ് സെറ്റിലെത്തിയ ആദ്യ ദിനം അദ്ദേഹത്തെ സ്വീകരിച്ചത്.

Sonu Sood receive UN special award

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES