ബോളിവുഡിനെ ഇളക്കി മറിച്ച പ്രണയമായിരുന്നു സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിൽ ഉണ്ടായിരുന്നത്. സൽമാനുമായി തെറ്റിപ്പിരിഞ്ഞ ഐശ്വര്യ റായി പിന്നീട് വിവേക് ഒബ്രോയിയുമായി പ്രണയത്തിലായി. ഈ പ്രണയബന്ധവും ബ്രോക്ക് അപ്പ് ആയതോടെയാണ് അഭിഷേക് ബച്ചനെ വിവാഹം ചെയ്തത്. ഇപ്പോൾ പതിനാറു വർഷങ്ങൾക്കു ശേഷം അന്നുണ്ടായ സംഭവത്തിൽ സൽമാൻ ഖാനോട് ഒരു ചോദ്യം ഉന്നയിക്കുകയാണ് വിവേക്. സത്യത്തിൽ സൽമാൻ ക്ഷമയിൽ വിശ്വസിക്കുന്നുണ്ടോ എന്നാണ് താരം ചോദിക്കുന്നത്.
സൽമാനും വിവേകും തമ്മിൽ ഇപ്പോഴും എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? സൽമാനെ നേരിൽ കണ്ടാൽ എന്താണ് ചോദിക്കാൻ ആഗ്രഹിക്കുന്നത്? അടുത്തിടെ ഒരു അഭിമുഖത്തിനിടെ വിവേകിനു നേരിടേണ്ടിവന്ന ചോദ്യമാണിത്. ചോദ്യത്തിനു മറുപടിയായാണ് ക്ഷമയിൽ വിശ്വസിക്കുന്നുണ്ടോ എന്ന് വിവേക് ചോദിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നു പറയുന്നത്.
2003ലാണ് സൽമാൻ വിവേക് പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്. ഐശ്വര്യയുടേയും വിവേകിന്റേയും സിനിമയുടെ ലൊക്കേഷനിൽ സൽമാൻ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതൊക്കെ അന്നു വലിയ വാർത്തയായിരുന്നു. തുടർന്ന് ഐശ്വര്യയെ ഒരു സിനിമയിൻ നിന്നും മാറ്റിയിരുന്നു. പ്രശ്നങ്ങൾ കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം വിവേകുമായി പിരിഞ്ഞ ഐശ്വര്യ അഭിഷേക് ബച്ചനെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ വിവേക് ഒരു സാമൂഹിക പ്രവർത്തക പ്രിയങ്ക ആൽവയെ ജീവിത സഖിയാക്കി. സിനിമയിൽ തനിക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നു 2017ൽ വിവേക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു