വളരെ പ്രതീക്ഷകളോടെ കലകളേയും നാടകത്തേയും സ്നേഹിച്ച് ഉയരങ്ങളില്‍ എത്താന്‍ മോഹിച്ചിട്ടും ഒന്നുമാകാതെ പോയ നിരവധി താരങ്ങളെ നമുക്ക് അറിയാം. ചെറുതും വലുതുമായ നൂറുകണക്കിനു പേര്‍. അക്കൂട്ടത്തില്‍ ഒരാളാണ് ആലപ്പുഴ ചെട്ടിക്കുളങ്ങരക്കാരനായ വിഷ്ണു പ്രകാശ്. ഡോക്ടറുടെ മകനായിരുന്ന അദ്ദേഹത്തിന് പഠിക്കാനും വളരാനും അല്ലലിത്ത ചുറ്റുപാടായിരുന്നു. നല്ല വിദ്യാഭ്യാസവും പിന്നാലെ വിദേശത്ത് ജോലിയും തരപ്പെട്ടിരിക്കെ നാടകവും സിനിമയുമായി ആ മോഹിക്കുന്ന ലോകത്തേക്ക് ഇറങ്ങിയ വിഷ്ണു പ്രകാശിനെ തേടി പ്രതീക്ഷിച്ചതുപോലെ അവസരങ്ങള്‍ എത്തിയില്ലായെന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ യൗവ്വനകാലം മുഴുവന്‍ സിനിമാലോകത്ത് ചെലവഴിച്ച് ഒടുക്കം 48-ാം വയസിലാണ് വിവാഹിതനായത്. ഇപ്പോഴിതാ, സോഷ്യല്‍ മീഡിയയില്‍ തന്റെ കുടുംബത്തെ കുറിച്ച നടന്‍ തുറന്നു പറഞ്ഞതാണ് അവരെ കുറിച്ച് ആരാധകര്‍ക്കും വഴി തുറന്നത്.
1964ല്‍ ചെട്ടിക്കുളങ്ങരയിലെ ഹോമിയോ ഡോക്ടര്‍ പികെ ഭാസ്‌കരന്റേയും നളിനിയുടേയും മകനായിട്ടാണ് വിഷ്ണു പ്രകാശ് ജനിച്ചത്. പിന്നീട് വളര്‍ന്നതെല്ലാം സ്വന്തം നാട്ടില്‍ തന്നെയായിരുന്നു. പഠിച്ച് ഒരു ജോലി വാങ്ങണമെന്ന് തന്നെയായിരുന്നു ആഗ്രഹം. അതിനു വേണ്ടി ഹയര്‍ സര്‍വ്വേയും ബില്‍ഡിംഗ് ടെക്നോളജിയുമൊക്കെ പാസായി. തുടര്‍ന്ന് കായംകുളം എംഎസ്എം കോളേജില്‍ പഠിച്ച കാലയളവില്‍ കോളേജിലെ യൂണിയന്‍ ചെയര്‍മാനും ആര്‍ട്സ് ക്ലബ് സെക്രട്ടറിയുമൊക്കെയായിരുന്നു. അങ്ങനെയിരിക്കെയാണ് കോളേജ് യൂണിയന്‍ പരിപാടിക്ക് പല പ്രാവശ്യം തോപ്പില്‍ ഭാസിയെ കോളേജിലെ പരിപാടിക്ക് ക്ഷണിക്കാന്‍ പോയി പരിചയപ്പെട്ടത്. അതാണ് നാടകത്തില്‍ തുടങ്ങാനുള്ള അവസരമായത്. പിന്നീട് തോപ്പില്‍ ഭാസി തന്നെയാണ് കെപിഎസി എന്ന നാടകട്രൂപ്പിലേക്ക് വിഷ്ണുവിനെ ക്ഷണിച്ചത്. 1980ല്‍ ഭാസിയുടെ 'കയ്യും തലയും പുറത്തിടരുത്' എന്ന നാടകത്തില്‍ അഭിനയിച്ച് കൊണ്ട് തുടക്കം കുറിക്കുകയായിരുന്നു.
അങ്ങനെ നാടകത്തിലൂടെ അഭിനയ ലോകത്ത് എത്തിയ വിഷ്ണു പിന്നീടങ്ങോട്ട് അവസരങ്ങള്‍ ചോദിച്ച് മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. ഒടുവില്‍ ത്മരാജനാണ് അവസരം കൊടുത്തത്. ഭഗവാന്‍ കാലുമാറി, മുടിയനായ പുത്രന്‍ തുടങ്ങിയ കെപിഎസി നാടകങ്ങളൊക്കെ കണ്ട് ഇഷ്ടപ്പെട്ട നാടകപ്രേമികളായ സംവിധായകന്‍ പത്മരാജനും അദ്ദേഹത്തിന്റെ പത്നിയും വിഷ്ണുപ്രകാശിനെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പത്മരാജന്റെ 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളി'ലെ വക്കച്ചന്‍ എന്ന വേഷത്തിനു പരിഗണിക്കുകയായിരുന്നു. തുടര്‍ന്ന് തട്ടകം, സമ്മാനം, ഒരാള്‍ മാത്രം, ലോകനാഥന്‍ ഐഎഎസ്, ടേക്ക് ഓഫ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ടിവി സീരിയലുകളിലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ഏറെ പരിചിതനായത്.
വലിയ ശിവഭക്തനായ വിഷ്ണുപ്രകാശ് 65 മാസം തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടക്കുകയും തുടര്‍ന്ന് കൈലാസത്തിലും പോയിട്ടുണ്ട്. അതുകൊണ്ടുതന്ന കൈലാസി വിഷ്ണുപ്രകാശെന്നും അറിയപ്പെടുന്നു. അതിനിടെ വിവാഹിതനായ അദ്ദേഹത്തിന് രണ്ട് ആണ്‍മക്കളും ജനിച്ചു. ഭാര്യയ്ക്ക് ചെട്ടിക്കുളങ്ങരയില്‍ തന്നെ ഒരു വീടിനോടു ചേര്‍ന്ന് ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു. അരുണ്‍ പി ദേവ്, ഗോവിന്ദ് പി ദേവ് എന്നിവരാണ് മക്കള്‍. മുതിര്‍ന്നവരായ മക്കളില്‍ രണ്ടാമത്തെയാള്‍ ഡോക്ടറുമാണ്. അതിനിടെയാണ് ആദ്യ വിവാഹത്തില്‍ ചെറിയ പ്രശ്നങ്ങളും പിന്നീട് തകര്‍ച്ചയുമാണ്ടായത്.
തുടര്‍ന്ന് പത്തു വര്‍ഷം മുമ്പായിരുന്നു നടന്റെ രണ്ടാം വിവാഹം. കഴിഞ്ഞ മാസമായിരുന്നു രണ്ടാം ദാമ്പത്യം പത്തു വര്‍ഷം പൂര്‍ത്തിയാക്കിയത്. രണ്ടാം ജീവിതത്തില്‍ നടന് ഒരു മകളും ജനിച്ചു. ആറു വയസുകാരിയായ ജയവിദ്യാലക്ഷ്മി ഇപ്പോള്‍ ഒന്നാം ക്ലാസുകാരിയാണ്. ഭാര്യ പ്രിയ തിരുനെല്ലി ക്ഷേത്രത്തിലെ ക്ലറിക്കല്‍
സ്റ്റാഫും ക്ഷേത്രത്തിന്റെ അവകാശി ഗ്രൂപ്പില്‍പ്പെട്ട ആളുമായതിനാല്‍ കുടുംബസമേതം ഇപ്പോള്‍ വയനാട്ടിലാണ് നടന്റെ താമസം.