പ്രശസ്ത സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിശേഷം'.ഇപ്പോഴിതാ റൊമാന്റിക്- കോമഡി ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
'പൊടിമീശ മുളയ്ക്കണ കാലം' ഉള്‍പ്പടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നതും ആനന്ദ് ആണ്.
സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറില്‍ അനി സൂരജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഗര്‍ അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് മാളവിക വി. എന്‍ ആണ്.
ബൈജു ജോണ്‍സണ്‍, അല്‍ത്താഫ് സലിം, ജോണി ആന്റണി, പി പി കുഞ്ഞികൃഷ്ണന്‍, വിനീത് തട്ടില്‍, സൂരജ് പോപ്‌സ്, സിജോ ജോണ്‍സണ്‍, മാല പാര്‍വതി, ഷൈനി സാറ രാജന്‍, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂര്‍, അജിത മേനോന്‍, അമൃത, ആന്‍ സലീം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
വിശേഷത്തിന്റെ സൗണ്ട് ഡിസൈന്‍ അരുണ്‍ രാമവര്‍മ്മയും സൗണ്ട് റെക്കോഡിങ്ംഗ് റെന്‍സണ്‍ തോമസും സൗണ്ട് മിക്‌സിംഗ് ഡാന്‍ ജോസും നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി ഐ അഞ്ജന കായിയുമാണ്. ചമയം സുബ്രഹ്മണ്യന്‍ മാഞ്ഞാലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇഖ്ബാല്‍ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹസന്‍ ഹസരത്ത് എച്ച്. നിശ്ചല ഛായാഗ്രഹണം കൃഷ്ണകുമാര്‍ അളഗപ്പനും പബ്ലിസിറ്റി ഡിസൈന്‍ ആര്‍ട്ടോകാര്‍പ്പസും നിര്‍വഹിക്കുന്നു. ഓഡിയോ റൈറ്റ്‌സ് തിങ്ക് മ്യൂസിക്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ. സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷന്‍സ് നിര്‍വ്വഹിക്കുന്നത്.