അഭിനേതാവിന് ഇഷ്ടമെങ്കില്‍ ഏത് കഥാപാത്രവും ചെയ്യാം; നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അത് കാണാതിരിക്കാം; ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്;ഒരു കാര്യവുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോളത്തെ രീതിയാണ്; കബീര്‍ സിങ് എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയടക്കമുള്ളവര്‍ക്ക് മറുപടിയുമായി വിദ്യാ ബാലന്‍

Malayalilife
അഭിനേതാവിന് ഇഷ്ടമെങ്കില്‍ ഏത് കഥാപാത്രവും ചെയ്യാം; നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അത് കാണാതിരിക്കാം; ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്;ഒരു കാര്യവുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോളത്തെ രീതിയാണ്; കബീര്‍ സിങ് എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയടക്കമുള്ളവര്‍ക്ക് മറുപടിയുമായി വിദ്യാ ബാലന്‍

തെലുങ്കു ചിത്രം അര്‍ജുന്‍ റെഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗ് റീലീസ് ചെയ്തിട്ട് ഒരു വര്‍ഷത്തോടടുക്കാറായെങ്കിലും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ചിത്രത്തെ വിമര്‍ശിച്ച് മലയാളത്തിലെ പാര്‍വതി അടക്കമുള്ള താരങ്ങള്‍രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് മറുപടിയുമായി് വിദ്യ ബാലനും രംഗത്തെത്തി.

ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രമായ കബീര്‍ സിംഗിന്റെ അപകടകരമായ മാനസിക നിലയെ മാതൃകാപരമായി കാണിക്കുന്നു എന്നാരോപിച്ചാണ് ചലച്ചിത്ര മേഖലയില്‍ നിന്നുള്‍പ്പെടയുള്ളവര്‍ രംഗത്തെത്തിയത്. എന്നാല്‍ ചിത്രത്തിനും ഷാഹിദ് കപൂറിനും പിന്തുണയറിയിച്ചു കൊണ്ടാണ്  വിദ്യാബാലന്‍ രംഗത്തെത്തിയത്.

മുംബൈയില്‍ നടന്ന ഒരു പത്രസമ്മേളനത്തിലാണ് വിദ്യ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.കബീര്‍ സിംഗ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ കാണാതിരിക്കുക എന്നാണ് വിദ്യയുടെ അഭിപ്രായം.നിങ്ങള്‍ക്ക് കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണെന്നും നടി ചോദിക്കുന്നു.

കബീര്‍ സിംഗ് ഒരു അധപതിച്ച സിനിമാണെന്ന് ഒരു വിഭാഗം പറയാനുള്ള കാരണമെന്തെന്ന ചോദ്യത്തിനും വിദ്യ മറുപടി നല്‍കി.കബീര്‍ സിംഗ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ വിശുദ്ധവത്കരിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ചിലപ്പോള്‍ എന്റെ ധാരണക്ക് യോജിച്ച് പോകാത്ത സിനിമകള്‍ ഞാന്‍ കണ്ടിരുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് പക്വത വന്നു. മുമ്പ് എല്ലാം കറുപ്പ്, വെളുപ്പ് എന്ന നിലയിലായിരുന്നു കാര്യങ്ങള്‍ നോക്കിക്കണ്ടിരുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. മുമ്പായിരുന്നെങ്കില്‍  കബീര്‍ സിംഗ് സിനിമയെ ഞാനും വിമര്‍ശിച്ചേനെ. ഇപ്പോള്‍ എനിക്കത് കബീര്‍ സിംഗിന്റെ കഥ പറയുന്ന സിനിമ മാത്രമാണ്. ഇത്തരം കബീര്‍ സിംഗുമാര്‍ ലോകത്ത് ധാരാളമുണ്ട്. അതുകൊണ്ട് ഞാനതില്‍ തൃപ്തയാണ്, എനിക്ക് കബീര്‍ സിംഗ് ആകണോ വേണ്ടയോ എന്നത് എന്റെ തെരഞ്ഞെടുപ്പാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അതെന്റെ മാത്രം തെരഞ്ഞെടുപ്പാകും. കബീര്‍ സിംഗ് തിയറ്ററില്‍ പോയി കാണുമോ എന്ന് ചോദിച്ചാല്‍, ഉറപ്പായും ഞാന്‍ കാണും. കാരണം ഞാന്‍ പക്വതയുള്ള വ്യക്തിയാണ്'- വിദ്യാബാലന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

എന്റെ വിശ്വാസങ്ങളോട് നീതി പുലര്‍ത്താത്ത സിനിമകള്‍ ഞാന്‍ തെരഞ്ഞെടുക്കില്ല. കബീര്‍ സിംഗ് ഇഷ്ടമല്ലെങ്കില്‍ ആ സിനിമ കാണാതിരിക്കുക. ആ സിനിമ ചെയ്യരുതെന്ന് ഒരു നടനോട് പറയാന്‍ നിങ്ങളാരാണ്?. അധപതനം എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് വിമര്‍ശകര്‍ക്കറിയില്ലെന്ന് എനിക്ക് തോന്നുന്നില്ല. ഒരു പ്രാധാന്യവും ഇല്ലാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായം പറയുക എന്നത് ആള്‍ക്കാരുടെ ഒരു ആവശ്യമായിരിക്കുന്നു. അഭിനേതാക്കള്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളിലുമുള്ള നിലപാട് എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ചില സമയത്ത് എന്താണ് പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് അഭിനേതാക്കള്‍ക്ക് അറിയുക പോലുമില്ല. എന്തു കൊണ്ടാണ് അവര്‍ ഈ ചോദ്യം കായിക താരങ്ങളോട് ചോദിക്കാത്തത്-വിദ്യാബാലന്‍ ചോദിച്ചു.  

കബീര്‍ സിങിനെയും ചിത്രത്തിന്റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയെയും വിമര്‍ശിച്ചു കൊണ്ട് നടിമാരായ പാര്‍വതി തിരുവോത്ത്, തപ്സി പന്നു, സമന്ത അക്കിനേനി തുടങ്ങിയവരാണ് രംഗത്തെത്തിയത്.നടന്‍ വിജയ് ദേവരകൊണ്ടയെ മുന്നിലിരുത്തിക്കൊണ്ടായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ സിനിമകളെ പാര്‍വതി തിരുവോത്ത് വിമര്‍ശിച്ചത്. കബീര്‍ സിംഗ്, അര്‍ജുന്‍ റെഡി എന്നീ സിനിമകള്‍ തെറ്റായ കാര്യത്തെ മഹത്വ വല്‍ക്കരിക്കുന്നെന്നും ഇത്തരം സിനിമകളുടെ ഭാഗമായി താന്‍ പ്രവര്‍ത്തിക്കില്ല എന്നുമായിരുന്നു പാര്‍വതിയുടെ അഭിപ്രായം.

2019 ജൂലൈയിലാണ് കബീര്‍ സിംഗ് റിലീസ് ചെയ്യുന്നത്. ഷാഹിദ് കപൂറും കെയ്റ അദ്വാനിയും ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
2019ല്‍ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്നാണ് കബീര്‍ സിംഗ്. ഏകദേശം 279 കോടി രൂപയാണ് ചിത്രം നേടിയത്. 

Vidya Balan comes out in support of Shahid Kapoor Kabir Singh

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES