വിക്രം നായകനായി എത്തുന്ന ചിത്രമാണ് വീര ധീര ശൂരന്‍. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‌ക്കോവറിലാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
അതേസമയം മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. ചിയാന്‍ വിക്രം നിറഞ്ഞാടുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത് തേനി ഈശ്വര്‍ ആണ്. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രന്‍ഡിംഗ് ആണ്. മലയാളത്തിലെ എമ്പുരാന്‍ എത്തുന്ന അതേദിവസമാണ് വീര ധീര ശൂരനും എത്തുന്നത്.