വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ' വെടിക്കെട്ട്' ട്രെയിലര്‍ എത്തി. രണ്ടര മിനിറ്റ് മാത്രം ദൈര്‍ഘ്യമുളള ട്രെയിലര്‍ പ്രേക്ഷകന് സമ്മാനിക്കുന്നത് ഒരു ത്രില്ലര്‍ അനുഭവമാണ്. ഗുണ്ടായിസവും പോലീസും കോടതിയും ജയിലും പ്രണയവുമെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. വിഷ്ണുവിന്റെയും ബിബിന്റെയും വ്യത്യസ്തമായ ഒരു ലുക്കാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എം.എം.ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി 3 മുതല്‍ തിയേറ്ററുകളിലെത്തും. പുതുമുഖ താരം ഐശ്വര്യ അനില്‍കുമാറാണ് നായിക. ഇവര്‍ക്ക് പുറമെ ഇരുന്നൂറോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് ശ്യം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഛായാഗ്രഹണം: രതീഷ് റാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: കൃഷ്ണ മൂര്‍ത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രൊഡക്ഷന്‍ കണട്രോളര്‍: സുധര്‍മ്മന്‍ വളളിക്കുന്ന്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്: സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍: ഹിരന്‍ &നിതിന്‍ ഫ്രഡ്ഡി, അസോ.ഡയറക്ടര്‍: സുജയ് എസ് കുമാര്‍, ആക്ഷന്‍: ഫീനിക്സ് പ്രഭു, മാഫിയ ശശി, പിആര്‍ഒ: പി. ശിവപ്രസാദ്.