Latest News

ചിരി പടര്‍ത്തിക്കൊണ്ട് വയസ്സെത്രയായി മുപ്പത്തി രണ്ടാം വാരത്തില്‍ തിയേറ്ററുകളില്‍

Malayalilife
ചിരി പടര്‍ത്തിക്കൊണ്ട് വയസ്സെത്രയായി മുപ്പത്തി രണ്ടാം വാരത്തില്‍ തിയേറ്ററുകളില്‍

വിവാഹപ്രായം കഴിഞ്ഞിട്ടും ഒരു വധുവിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ബ്രിഗേഷ്  എന്ന ചെറുപ്പക്കാരന്‍. സര്‍ക്കാര്‍ ജോലി ഇല്ലാത്തതിന്റെ പേരില്‍  പല വിവാഹവും മുടങ്ങി. ബ്രിഗേഷിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന  രസകരമായ മുഹൂര്‍ത്തങ്ങള്‍  ആണ് ചിത്രം പറയുന്നത്. വടകരയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയ്ക്ക് ബ്രിഗേഷിന്റെ അയല്‍വാസികളും കൂട്ടുകാരും പങ്കാളിയാവുന്നു. 

ഗ്രാമീണ പശ്ചാത്തലത്തില്‍, നിഷ്‌കളങ്കമായ നാട്ടുകാരുടെ, മതമൈത്രിയുടെ , പാര്‍ട്ടി സഖാക്കളുടെ ഒക്കെ കൂട്ടായ്മ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.ശ്രീ.സ ത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ആയ ചിത്രങ്ങളുടെ ശ്രേണിയില്‍ ഈ ചിത്രം ഉള്‍പ്പെടുത്താന്‍ പറ്റുന്നതാണ്. ഒട്ടും ലാഗില്ലാതെ  പുതിയ  തലമുറയ്ക്കും  കുടുംബത്തിനും നല്‍കിയ കോമഡി വിരുന്നാണ് ഈ ചിത്രം. കണ്ടിറങ്ങിയ  പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെയാണ്.

 നോലിമിറ്റ് ഫിലിംസിന്റെ ബാനറില്‍ അജയന്‍ ഇ നിര്‍മിച്ച്  പപ്പന്‍ ടി നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്ര മാണ് 'വയസ്സെത്രയായി?മുപ്പത്തി...'..ഷിജു യു സി- ഫൈസല്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

  ഉത്തര മലബാര്‍ കേന്ദ്രീകരിച്ചൊരു കുടുംബ ചിത്രമാണ് 'വയസ്സെത്രയായി? മുപ്പത്തി.. പൂര്‍ണ്ണമായും വടകരയിലെ സംസാരഭാഷ ഉപയോഗിച്ചുകൊണ്ട് ആ പ്രദേശങ്ങളില്‍ ചിത്രീകരിച്ച ചിത്രമാണിത്..പ്രശാന്ത് മുരളിയുടെ ബ്രിജേഷ് എന്ന കഥാപാത്രം അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ കയ്യിലെടുത്തു. ക്ലൈമാക്‌സ് രംഗത്തില്‍ നീസഹായനായ നായകന് വേണ്ടി ജനങ്ങള്‍ കണ്ണീര്‍ പൊഴിഞ്ഞു. കയ്യടക്കത്തോടെയുള്ള തിരക്കഥയും ന്യൂജന്‍ സംവിധാനശൈലിയും  ദൃശ്യമികവാര്‍ന്ന ഷമീര്‍ ജിബ്രാന്റെ  ചായഗ്രഹണവും ചിത്രത്തെ  മികവുറ്റതാക്കുന്നു. നായകനാകുന്ന ചിത്രം  മാര്‍ച്ച് 28 ന് തിയേറ്ററുകളിലെത്തി.പ്രശാന്ത് മുരളിയോടൊപ്പം , ചിത്ര നായര്‍, ഷിജു യു സി, സാവിത്രി ശ്രീധരന്‍, രമ്യ സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടുകൂടിയാണ് അവതരിപ്പിച്ചിരിക്കു കൊന്നത്.
മഞ്ജു പത്രോസ്, മറീന മൈക്കിള്‍,
സരിഗ, ഉണ്ണിരാജ, അരിസ്റ്റോ സുരേഷ്, യു സി നാരായണി, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍,ജയകുമാര്‍, നിര്‍മല്‍ പാലാഴി, പ്രദീപ് ബാലന്‍,  തുടങ്ങി നിരവധി പേരും അണിനിരക്കുന്നു. 

 ശ്രോതാക്കളുടെ മനസ്സില്‍ താളം പിടിക്കുന്ന കാവ്യ ഗുണമുള്ള രചനയ്ക്ക്  ഇമ്പമാര്‍ന്ന   സംഗീതം നല്‍കിയിരിക്കുന്നത് സിബു സുകുമാരന്‍, സന്‍ഫീര്‍ എന്നിവരാണ്.  വരികള്‍ എഴുതിയിരിക്കുന്നത് കൈതപ്രവും സന്‍ഫീറും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കമലക്ഷന്‍ പയ്യന്നൂര്‍..ഫസ്റ്റ് ലവ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. 
പി ആര്‍ ഒ  എം കെ ഷെജിന്‍.

Vayassethrayayi Muppathi Theature

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES