Latest News

ഡബ്‌സിയുടെ അടുത്ത ഹിറ്റ് ഗാനം പുറത്തിറങ്ങി; മന്ദാകിനി'യിലെ വട്ടേപ്പം കരോള്‍ റാപ്പ് ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍.

Malayalilife
 ഡബ്‌സിയുടെ അടുത്ത ഹിറ്റ് ഗാനം പുറത്തിറങ്ങി; മന്ദാകിനി'യിലെ വട്ടേപ്പം കരോള്‍ റാപ്പ് ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍.

സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിക്കുകയും വിനോദ് ലീല സംവിധാനം, കഥ തിരക്കഥ എന്നിവ നിര്‍വ്വഹില്‍ക്കുകയും ചെയ്യുന്ന ചിത്രമായ 'മന്ദാകിനി'യിലെ ആദ്യത്തെ ഗാനമായ വട്ടേപ്പം റാപ്പ് സോങ് പുറത്തിറങ്ങി.

തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം ഉള്‍പ്പെടെയുള്ള സിനിമകളില്‍ പാട്ടുകള്‍ ചെയ്ത പാട്ടുകാരനും റാപ്പറുമായ ഡബ്സീയുടെ ആവേശത്തിലെ ഹിറ്റ് ഗാനം 'ഇല്ലുമിനാറ്റി' കഴിഞ്ഞ് അടുത്ത ഹിറ്റ് ആയിട്ടാണ് പ്രേക്ഷര്‍ ഈ ഗാനം കാണുന്നത്. പാട്ട് പുറത്തിറങ്ങി ഇതിനോടകം ലഭിക്കുന്ന പ്രേക്ഷകരുടെ അഭിപ്രായം ആ തരത്തിലാണ് മുന്നോട്ട് പോവുന്നത്. 
ബിബിന്‍ അശോക് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയിലെ പാട്ടുകളുടെ വരികള്‍ എഴുതിയത് വൈശാഖ് സുഗുണനാണ്.
ഒട്ടനവധി ഹാസ്യ വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ അല്‍ത്താഫ് സലിം, അത് പോലെ തന്നെ സുലൈഖ മന്‍സില്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തില്‍ തന്റേതായ സ്ഥാനമുറപ്പിക്കുകയും ചെയ്ത അനാര്‍ക്കലി മരിക്കാറുമാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
അനാര്‍ക്കലി മരിക്കാറിനും അല്‍ത്താഫ് സലീമിനും പുറമെ ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ബിനു നായര്‍, ചിത്രസംയോജനം- ഷെറില്‍, കലാസംവിധാനം- സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രന്‍, മേക്കപ്പ്- മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനര്‍-സൗമ്യത വര്‍മ്മ, സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍-ആന്റണി തോമസ്, മനോജ്, സ്റ്റില്‍സ്-ഷൈന്‍ ചെട്ടികുളങ്ങര, പോസ്റ്റര്‍ ഡിസൈന്‍-ഓള്‍ഡ് മങ്ക്‌സ്, മാര്‍ക്കറ്റിങ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രൊമോഷന്‍സ്: ഒബ്‌സ്‌ക്യൂറ എന്ററേറ്റന്‍മെന്റ്‌സ്. 
മീഡിയ കോഡിനേറ്റര്‍-ശബരി, പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # മന്ദാകിനി
Vatteppam Lyrical Mandakini

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES