നടന് ശരത് കുമാറിന്റെയും രാധിക ശരത് കുമാറിന്റെയും മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹം കഴിഞ്ഞതായാണ് സൂചന. ജൂലൈ രണ്ടിന് തായ്ലന്ഡില് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഗ്രാന്‍ഡായ വിവാഹചടങ്ങുകള്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരന്. മുംബൈയില്‍ വെച്ച് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതും മെഹന്ദി ചടങ്ങ് നടത്തിയ വീഡിയോകളും സോഷ്യല്‍മീഡിയിയല്‍ വൈറലായിരുന്നു.സംഗീത് ചടങ്ങിനിടെ വരലക്ഷ്മിയുടെ അച്ഛന് ശരത്കുമാറും രാധികയും വേദിയില്‍ ഒന്നിച്ച് ചുവടുവയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ധനുഷും സായ് പല്ലവിയും അനശ്വരമാക്കിയ റൗഡി ബേബി എന്ന ഗാനത്തിനു അനുസരിച്ചാണ് ഇരുവരും ചുവടുവച്ചത്.
പിന്നീട്, രാധിക ശരത്കുമാര് പൊന്മകള് വന്താല്‍ എന്ന ഗാനത്തിനൊപ്പം സോളോ പെര്‍ഫോമന്‍സും കാഴ്ച വച്ചു. തുടര്‍ന്ന് ശരത്കുമാര് മകള്‍ക്കും മകളുടെ സുഹൃത്തുക്കള്‍ക്കുമൊപ്പവും ചുവടുവച്ചു. തൃഷ, അര്‍ച്ചന കല്‍പ്പാത്തി, രജനികാന്ത് എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും തമ്മിലുള്ള വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഉടന്‍ തന്നെ ചിത്രങ്ങള്‍ പങ്കിടുമെന്ന് ശരത്കുമാര് ആരാധകരെ അറിയിച്ചിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും ഔദ്യോഗികമായി വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഒരു ആര്‍ട്ട് ഗ്യാലറി ഉടമയാണ് നിക്കോളായ്. മാര്‍ച്ച് ഒന്നിന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ശരത്കുമാറിന്റെയും ആദ്യഭാര്യ ഛായയുടെയും മകളാണ് വരലക്ഷ്മി, പൂജയാണ് ഇളയമകള്‍. പിന്നീട് ശരത്കുമാര് രാധികയെ വിവാഹം കഴിക്കുകയായിരുന്നു.
വരലക്ഷ്മി ശരത്കുമാറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം ധനുഷിനൊപ്പമുള്ള രായണ്‍ ആണ്. ധനുഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ എസ് ജെ സൂര്യ, സുന്ദീപ് കിഷന്, പ്രകാശ് രാജ്, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, സെല്വരാഘവന്, ദുഷാര വിജയന് എന്നിവരും അഭിനയിക്കുന്നുണ്ട്. രായണ്‍ ജൂലൈ 26 ന് റിലീസ് ചെയ്യും. മാക്സ് എന്ന കന്നഡ ചിത്രവും വരലക്ഷ്മിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.