നമ്പർ ട്വന്റി മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മണിയൻപിള്ള രാജു അഭിനയിച്ച ഹിച്ച്‌ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെയും അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞ 'വാരിക്കുഴിയിലെ കൊലപാതകം' എന്ന കഥയും മലയാളി പ്രേക്ഷക മനസിൽ തങ്ങിനില്ക്കുന്നവയാണ്. ഇപ്പോൾ ആ നോവലിന്റെ പേരിലൊരു സിനിമ അണിയറിൽ ഒരുങ്ങുകയാണ്. നടനും സംവിധായകനുമായ ദീലിപ് പോത്തൻ പ്രധാനവേഷത്തിലെത്തുന്ന 'വാരിക്കുഴിയിലെ കൊലപാതകം' സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
യുവ സംവിധായകൻ രജീഷ് മിഥിലയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.ടെയ്ക്ക് വൺ എന്റർടൈമെന്റസ് ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ദിലീപ് പോത്തനോടൊപ്പം അമിത് ചക്കാലക്കൽ, ലാൽ, ഷമ്മി തിലകൻ, സുധീ കോപ്പ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ അതിത്ഥിവേഷത്തിൽ ജനപ്രിയ നടൻന്മാരിൽ ഒരാളും എത്തുന്നുണ്ട്. ഇത് മോഹൻലാലാണന്നു മുമ്പ് വാർത്തകൾ പുറത്തുവന്നിരുന്നു.
തന്റെ ഡിക്ടറ്റീവ് നോവൽ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വർഷങ്ങൾക്ക് ശേഷം പൂർണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.
സംഗീതസംവിധായകൻ മെജോ ജോസഫിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകൻ എം എം കീരവാണി,ശ്രേയാ ഘോഷാൽ, റിയാലിറ്റി ഷോകളിലൂെട ശ്രേദ്ധേയനായ വൈഷണവ് എന്നിവരാണ്. യുവ വ്യവസായി ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവരാണ് വാരിക്കുഴിയിലെ കൊലപാതകം സിനിമയുടെ നിർമ്മാതാക്കൾ.