എന്നെപ്പോലെയുളള ഒരു സാധാരണ വ്യക്തി പത്മ പുരസ്‌കാരത്തിന് അര്‍ഹയാവുകയെന്നത് വലിയ കാര്യം; ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷം; രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഉഷ ഉതുപ്പ് പങ്ക് വച്ചത്

Malayalilife
എന്നെപ്പോലെയുളള ഒരു സാധാരണ വ്യക്തി പത്മ പുരസ്‌കാരത്തിന് അര്‍ഹയാവുകയെന്നത് വലിയ കാര്യം; ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷം; രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഉഷ ഉതുപ്പ് പങ്ക് വച്ചത്

എന്നെപ്പോലെയുളള ഒരു സാധാരണ വ്യക്തി പത്മ പുരസ്‌കാരത്തിന് അര്‍ഹയാവുകയെന്നത് വലിയ കാര്യം;ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷം; രാഷ്ട്രപതിയില്‍ നിന്ന് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഉഷ ഉതുപ്പ് പങ്ക് വച്ചത്

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി ഗായിക ഉഷ ഉതുപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ നിമിഷമാണിതെന്നും സന്തോഷം കൊണ്ടു കണ്ണുകള്‍ നിറയുന്നുവെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം ഗായിക പ്രതികരിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പത്മപുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു് വിതരണം ചെയ്തത്.

എന്നെ സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണിത്. രാജ്യത്തോടും കേന്ദ്ര സര്‍ക്കാരിനോടും നന്ദി പറയുന്നു. എനിക്കു വളരെ സന്തോഷം തോന്നുകയാണിപ്പോള്‍. കാരണം ഒരു ശാസ്ത്രീയ സംഗീതജ്ഞയ്ക്കും ക്ലാസിക്കല്‍ നര്‍ത്തകിക്കുമൊക്കെ പത്മപുരസ്‌കാരം ലഭിക്കുക സ്വഭാവികമാണ്. 

എന്നാല്‍ എന്നെപ്പോലെയുളള ഒരു സാധാരണ വ്യക്തി പത്മ പുരസ്‌കാരത്തിന് അര്‍ഹയാവുകയെന്നത് വലിയ കാര്യം തന്നെ. ഞാന്‍ സമാധാനത്തിലും സാഹോദര്യത്തിലും മാത്രമാണു വിശ്വസിക്കുന്നത്. ഒരുമിച്ചു നിന്നാല്‍ മാത്രമേ പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കു എന്നാണ് എന്റെ വിശ്വാസം. എന്റെ സംഗീതത്തിലൂടെ ഞാന്‍ നിങ്ങളെ സന്തോഷിപ്പിക്കും-ഉഷാ ഉതുപ്പ് പറഞ്ഞു. 

നിശാക്ലബ്ബ് ഗായികയാണ് ഉഷാ ഉതുപ്പ് സംഗീതജീവിതം ആരംഭിച്ചത് 1969 ല്‍ ചെന്നൈയിലെ നയന്‍ ജെംസ് എന്ന ക്ലബ്ബില്‍ പാടിത്തുടങ്ങി. അവിടെ നിന്ന് കൊല്‍ക്കത്തയിലെ ട്രിങ്കാസ് നൈറ്റ് ക്ലബ്ബിലേക്ക്. ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് ആല്‍ബങ്ങള്‍ പാടിയ ഗായിക കൂടിയാണ് ഉഷ ഉതുപ്പ്. 

ഒട്ടേറെ സിനിമകളിലും ഗായിക പാടി. മലയാളി ജാനി ചാക്കോ ഉതുപ്പാണ് ജീവിതപങ്കാളി. എന്റെ കേരളം എത്ര സുന്ദരം... എന്ന കേരള ടൂറിസത്തിന്റെ പ്രമോഷന്‍ ഗാനമാണ് ഉഷ ഉതുപ്പിനെ മലയാളികള്‍ക്കിടയില്‍ ജനകീയയാക്കിയത്. പോത്തന്‍ വാവ എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഉഷ ഉതുപ്പ് അഭിനയിച്ചിട്ടുണ്ട്.
 

Usha Uthup after receiving Padma Bhushan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES