Latest News

സിനിമാ ഷൂട്ടിനിടെ നടി ഉര്‍വശി റൗട്ടേലക്ക് ഗുരുതര പരിക്ക്; അപകടം നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രത്തിന്റെ സംഘട്ടനരംഗം ഷൂട്ടിനിടെ; എല്ലിന് പൊട്ടലുണ്ടായ നടി ആശുപത്രിയില്‍

Malayalilife
 സിനിമാ ഷൂട്ടിനിടെ നടി ഉര്‍വശി റൗട്ടേലക്ക് ഗുരുതര പരിക്ക്; അപകടം നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രത്തിന്റെ സംഘട്ടനരംഗം ഷൂട്ടിനിടെ; എല്ലിന് പൊട്ടലുണ്ടായ നടി ആശുപത്രിയില്‍

ന്ദമൂരി ബാലകൃഷ്ണ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി ഉര്‍വശി റൗട്ടേലയ്ക്ക് ഗുരുതരമായ പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എല്ലിന് പൊട്ടലുണ്ടായ ഉര്‍വശിക്ക് മികച്ച ചികിത്സ നല്‍കിവരുന്നതായാണ് വിവരം. എന്‍.ബി.കെ 1 09 എന്നു താത്കാലികമായി പേരിട്ട ചിത്രം ബോബി കൊല്ലി ആണ് സംവിധാനം ചെയ്യുന്നത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് ഉര്‍വശി റൗട്ടേല. ബോളിവുഡിലും തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള ഉര്‍വശി റൗട്ടേല തെലുങ്ക്, കന്നട, ബംഗാളി ചിത്രങ്ങളില്‍ സജീവമാണ്. 

പ്രകാശ് രാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ദുല്‍ഖര്‍ സല്‍മാനും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിതാര എന്റര്‍ടെയ്ന്‍മെന്റും ശ്രീതര സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

Urvashi Rautela hospitalised after getting injured

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES