അമ്മ ഉർവ്വശിയുടെയും വല്യമ്മ കല്പനയുടെയും കോമഡി സംഭാഷണങ്ങളും തമിഴിലെ റൊമാന്റിക് സംഭാഷണങ്ങളും ഡബ്മാഷിലൂടെ അവതരിപ്പിച്ച് കുഞ്ഞാറ്റയുടെ കിടിലൻ പെർഫോമൻസ്‌; മനോജ് കെ ജയന്റെയും ഉർവ്വശിയുടെയും മകളുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

Malayalilife
topbanner

ലയാളികളുടെ പ്രിയ താരങ്ങളായ മനോജ്.കെ.ജയന്റെയും ഉർവശിയും മകൾ തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയുന്നത്. കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനം ചർച്ചയാകാൻ കാരണമാകട്ടെ താരപുത്രിയുടെ ഡബ്മാഷുകളും.

അമ്മ ഉർവശിയുടെയും വല്യമ്മ കൽപനയുടെയും തകർപ്പൻ കോമഡി സംഭാഷണങ്ങളും തമിഴിലെ റൊമാന്റിക് സീനുകളുമൊക്കെ അനായാസം അവതരിപ്പിക്കുന്ന കുഞ്ഞാറ്റ യാണ് വീഡിയോയിൽ ഉള്ളത്.കൂടാതെ ദിലീപ്, നമിത പ്രമോദ്, ഹരീഷ്, കണാരൻ, നിത്യ മേനോൻ എന്നിവരുടെയും ചില സംഭാഷണങ്ങളും കുഞ്ഞാറ്റ അവതരിപ്പിച്ചിട്ടുണ്ട്. താരകുടുംബത്തിലെ ഇളംതലമുറക്കാരിക്ക് മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയ നൽകുന്നത്.പലയിടത്തും കുഞ്ഞാറ്റ വല്യമ്മ കൽപനയെ ഓർമിപ്പിച്ചു എന്നും ചിലർ അഭിപ്രായപെടുന്നുണ്ട്.

ടിക് ടോക് വിഡിയോ വൈറലായതിനു പിന്നാലെ അച്ഛന്റെയും അമ്മയുടെയും ചുവടുപിടിച്ച് കുഞ്ഞാറ്റയും സിനിമാരംഗത്തേക്ക് കടന്ന് വരുന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Urvashi and Manoj k Jayan Daughter dubsmash goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES