സിനിമാ താരങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി ചാറ്റ് ഷോകളിലാണ് മലയാളത്തിലുളളത്. താരങ്ങളുടെ കുടുംബത്തെക്കുറിച്ചും അറിയാനാണ് ആരാധകര്‍ക്ക് എപ്പോഴും താത്പര്യം. ഇത്തരം അഭിമുഖങ്ങളിലൂടെയാണ് താരങ്ങള്‍ തങ്ങളുടെ മനസ്സിലുളള കാര്യങ്ങളും അനുഭവങ്ങളും പലപ്പോഴും വ്യക്തമാക്കാറ്. മലയാളത്തിലെ അത്തരം അഭിമുഖ പരിപാടികളില്‍ ഒന്നാണ് മഴവില്‍ മനോരമയിലെ നക്ഷത്രത്തിളക്കം.ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയയായ ആര്യ അവതരിപ്പിക്കുന്ന ഷോയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം പ്രമുഖരായ പല താരങ്ങളും അതിഥികളായി എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്‍ വിജയരാഘവനും ഉണ്ണി മുകുന്ദനുമായിരുന്നു നക്ഷത്രത്തിളക്കത്തില്‍ പങ്കെടുത്തത്. സിനിമ വിശേഷങ്ങള്‍ക്കപ്പുറം താരങ്ങളോട് ഒരു ലൗ ലെറ്റര്‍ എഴുതാന്‍ അവതാരക ആവശ്യപ്പെട്ടിരുന്നു. അതില്‍ ഉണ്ണിയുടെ കത്താണ് ശ്രദ്ധേയമായത്. അവതാരകയായ ആര്യ കത്തെഴുതാനായി വിജയരാഘവനും ഉണ്ണി മുകുന്ദനും എഴുതാന്‍ പേനയും പേപ്പറും കൊടുത്തിരുന്നു. രണ്ട് പേര്‍ക്കും ഏതെങ്കിലും ഒരു നടിയോട് പറയണമെന്ന് തോന്നിയിട്ടുള്ള ഒരു കാര്യം അതില്‍ എഴുതാനായിരുന്നു പറഞ്ഞത്. . നക്ഷത്രത്തിളക്കിത്തിലെ ഒരു ടാസ്‌ക് ആയിട്ടാണ് ഇത് കൊടുത്തിരുന്നത്. ആരോട് വേണമെങ്കിലും ആവാം. അത് എന്ത് മെസേജ് ആയാലും കുഴപ്പമില്ലെന്നും ആര്യ പറഞ്ഞിരുന്നു. വേണമെങ്കില്‍ പ്രണയലേഖനവും എഴുതാമെന്നും ആര്യ വ്യക്തമാക്കിയിരുന്നു.
പൊതുവേ എല്ലാ നടിമാര്‍ക്കുമായിട്ടുമാണ് വിജയരാഘവന്‍ എഴുതിയത്.'വിവാഹത്തോടെ അഭിനയം നിര്‍ത്തും എന്ന് പറയാതിരിക്കുക' എന്നായിരുന്നു വിജയരാഘവന്‍ എഴുതിയത്. അത് പറയാനുള്ള കാരണം ഇത്രയും നാളും എന്തോ മോശം പരിപാടി ചെയ്തിട്ട് കല്യാണം കഴിഞ്ഞപ്പോഴും അത് നിര്‍ത്തിയ പോലെയാണ് എല്ലാ നടിമാരും പറയുന്നതെന്നാണ്. ഇവിടെ നിന്ന് വലിയ പ്രശസ്തി നേടിയിട്ട് അവിടെയുള്ളവരെല്ലാം മോശക്കാരാണെന്നും കല്യാണം കഴിഞ്ഞിട്ട് വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറഞ്ഞ് പോവുന്നത് ഏറ്റവും മോശമായ കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ ഉണ്ണി തന്റെ പ്രിയപ്പെട്ട ഒരു അഭിനേത്രക്കാണ് കത്തെഴുതിയത്. കാവ്യാ മാധവന് ഉണ്ണി എയവുതിയ കത്ത് ആര്യ വായിച്ചുകേള്‍പ്പിച്ചു. താന്‍ എപ്പോഴും നിങ്ങളുടെ സിനിമകളുടെ ആരാധകനാണെന്നും. എനിക്ക് നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഉണ്ണി കത്തില്‍ പറയുന്നു. എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നും ഉണ്ണി കത്തില്‍ പറയുന്നു.