ആവേശം കൊള്ളിക്കുന്ന ഇടി മാത്രമല്ല, കോരിത്തരിപ്പിക്കുന്ന കാര്‍ ചെയ്‌സ് രംഗങ്ങളും 'ടര്‍ബോ'യുടെ പ്രത്യേകതയാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു രംഗത്തില്‍ വണ്ടി ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ക്യാമറ ഡ്രൈവറുടെ ഡോറിനു മുന്നില്‍ ഫിറ്റ് ചെയ്താണ് ഈ സാഹസിക ഷോട്ട് പകര്‍ത്തിയിരിക്കുന്നത്.
തികഞ്ഞ പെര്‍ഫെക്ഷനോടെ വണ്ടി പിന്നോട്ടെടെത്തും ഡ്രിഫ്റ്റ് ചെയ്തും ഷോട്ട് പൂര്‍ത്തീകരിക്കുകയാണ് മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം വണ്ടിയില്‍ ഇരിക്കുന്ന അഞ്ജനയെയും ബിന്ദു പണിക്കരെയും ആമിന നിജാമിനെയും വിഡിയോയില്‍ കാണാം.
മമ്മൂട്ടിയെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നത്.