36 ആം പിറന്നാൾ ആഘോഷിച്ച തെന്നിന്ത്യൻ അഭിനേത്രി തൃഷ കൃഷ്ണന് ആശംസകൾ ആർപ്പിച്ച് സിനിമലോകത്തെ പ്രമുഖർ എത്തിയപ്പോൾ ആ കൂട്ടത്തിൽ വ്യത്യസ്തമായൊരു പിറന്നാൾ ആശംസയായിരുന്നു അഭിനേത്രി ചാർമി കൗർ നടത്തിയത്. ബേബി...ഇന്നും എന്നും ഞാൻ നിന്നെ പ്രണയിക്കുന്നു.എന്റെ വിവാഹാഭ്യർത്ഥന നീ സ്വീകരിക്കുന്നതും കാത്ത് മുട്ടുകുത്തി നിൽക്കുകയാണ് ഞാൻ. നമുക്ക് വിവാഹം കഴിക്കാം. ഇപ്പോഴത് നിയമപരമായി അനുവദീനയവുമാണ്'. ഇതായിരുന്നു ചാർമി ഇട്ട ട്വീറ്റ്.
ഇപ്പോൾ ചാർമിയുടെ ട്വീറ്റിന് മറുപടി നൽകിയിരിക്കുകയാണ് തൃഷ. 'നന്ദി...ഞാൻ ഇതിനോടകം തന്നെ സമ്മതം പറഞ്ഞു കഴിഞ്ഞു '.. തൃഷ കുറിച്ചു. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ചാർമിയും തൃഷയും.
96 എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തൃഷ. രജനികാന്ത് പ്രധാനവേഷത്തിൽ എത്തിയ പേട്ടയിലും തൃഷ വേഷമിട്ടിരുന്നു. ഗർജ്ജനൈ, സതുരംഗ വേട്ടൈ 2, 1818 തുടങ്ങിയവയാണ് തൃഷ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ. തെലുങ്കിലേയും കന്നടയിലേയും തിരക്കേറിയ താരമാണ് ചാർമി. ആഗതൻ, താപ്പാന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും താരം എത്തിയിരുന്നു. നിവിൻ പോളി നായകനായെത്തിയ ഹേ ജൂഡിലൂടെ തെന്നിന്ത്യൻ താര റാണി തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
_72.jpg)