തമിഴകത്തിന്റെ സ്വന്തം താരമാണെങ്കിലും മലയാളികള്‍ക്കും ഒരു പ്രത്യേക ഇഷ്ടമുള്ള നടിയാണ് തൃഷ. ശ്യാമപ്രസാദ് സംവിധാനം ഹേയ് ജൂഡിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ചിരുന്നു. നിറഞ്ഞ കൈയ്യടിയോടെയാണ് മലയാളികള്‍ തൃഷയെ സ്വീകരിച്ചത്. അടുത്ത സുഹൃത്ത് കൂടിയായ നിവിന്‍ പോളിക്കൊപ്പമായിരുന്നു തൃഷ അരങ്ങേറിയത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കുന്ന കഴിവുള്ള നടിയാണ്. നേരത്തെ നിരവധി തവണ മലയാളത്തില്‍ എത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അത് സാധ്യമായത് ഈചിത്രത്തിലൂടെയായിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ വിവാദങ്ങളും താരത്തെ വിടാതെ പിന്തുടരുന്ന നടിയാണ് തൃഷ.
ഇരുപ്പിനും, സതുരംഗവേട്ടൈ2 എന്നി സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. വിക്രം നായകനായെത്തുന്ന സാമി 2 ല്‍ നായികയായി എത്തുന്നത് തൃഷയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുന്‍പായാണ് ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയത്. കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതിലുള്ള അനിഷ്ടമാണ് ചിത്രത്തില്‍ നിന്നും പിന്‍മാറാന്‍ കാരണമെന്നതരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും ഇതേക്കുറിച്ച് തൃഷ ഇത് വരെപ്രതികരിച്ചിട്ടില്ല. സ്വന്തം സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് ട്വിറ്ററിലൂടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. അതിന് നല്‍കിയ ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയമായത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ ചിത്രങ്ങളും പോസ്റ്റും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആദ്യ കാഴ്ചയില്‍ത്തന്നെയുള്ള പ്രണയമാണ് ഇതെന്ന തലക്കെട്ടോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ആരോടാണ് താരസുന്ദരിയുടെ പ്രണയമെന്നോര്‍ത്ത് ആശങ്കപ്പെടേണ്ട, അതേക്കുറിച്ച് തൃഷ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോള്‍ഫിനോടൊപ്പം നീന്തുന്നതിനിടയിലെ ചിത്രങ്ങളാണ് താരസുന്ദരി പങ്കുവെച്ചിട്ടുള്ളത്. സിനിമാതിരക്കുകള്‍ക്കിടയില്‍ നിന്നും വിദേശത്ത് അവധിയാഘോഷിക്കാന്‍ പോയപ്പോഴുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
Believe in love at first sight
Trisha Krishnan, love at first sight