ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോറന്‍സിക്. താരത്തിന്റെ 2020 ല്‍ പുറത്തു വരുന്ന ആദ്യ ചിത്രം കൂടിയാണ്. ചിത്രം ഒരു ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പ്രക്ഷകരോട് ഒരു അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ചിത്രത്തിലെ വില്ലന്റെ പേര് പുറത്തു വിടരുതെന്നാണ് താരത്തിന്റെ അഭ്യര്‍ഥന. ചിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍ എത്തുന്ന വ്യക്തി കൂടിയാണ് എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറയുന്നത്.
മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഈ വര്‍ഷം പുറത്ത് ഇറങ്ങുന്ന രണ്ടാമത്തെ ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ കൂടിയാണ്. ടൊവിനോ ചിത്രത്തില്‍ എത്തുന്നത് സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായിട്ടാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി മംമ്ത മോഹന്‍ദാസും എത്തുന്നുമുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍ എന്നിവരും എത്തുന്നുണ്ട്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നവാഗത സംവിധായകരായ അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ്. ചിത്രം നിര്‍മ്മിക്കുന്നത് നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നുകൊണ്ടാണ്.