അര്‍ദ്ധ നഗ്‌നനായി തലകീഴായി കെട്ടിയിട്ട് പൊലീസ് മുറ; വൈറലായി കുപ്രസിദ്ധ പയ്യനിലെ ടൊവിനോയുടെ കൊലമാസ് രംഗം

Malayalilife
അര്‍ദ്ധ നഗ്‌നനായി തലകീഴായി കെട്ടിയിട്ട് പൊലീസ് മുറ; വൈറലായി കുപ്രസിദ്ധ പയ്യനിലെ ടൊവിനോയുടെ കൊലമാസ് രംഗം

മധുപാല്‍ ടൊവിനോ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാതാരങ്ങളും പ്രേക്ഷകരും സിനിമയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു. ചിത്രത്തില്‍ ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്ത ഗെറ്റപ്പിലാണ് ടൊവിനോ പാല്‍ക്കാരന്‍ പയ്യനായി പ്രത്യക്ഷപ്പെടുന്നത്. സിനിമയില്‍ ടൊവിനോയെ അര്‍ദ്ധനഗ്‌നനായി തലകീഴായി കെട്ടിയിട്ട രംഗങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 

ടൊവിനോയുടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും സമ്പുഷ്ടമാണ് ചിത്രം.  ഒരു യഥാര്‍ത്ഥ ക്രൈം ത്രില്ലര്‍ സ്റ്റോറിയുടെ വെളിച്ചത്തിലെത്തിയ കഥയില്‍ പാല്‍ക്കാരന്‍ പയ്യനാിയിട്ടാണ് ടോവിനോ എത്തുന്നത്.ഇപ്പോഴിതാ സിനിമയിലെ പ്രധാനരംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കയറുകെട്ടി തലകീഴായി കിടക്കുന്ന ടൊവിനോയെ വിഡിയോയില്‍ കാണാം. മാഫിയ ശശിയാണ് ഈ രംഗത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
പൊലീസും കോടതിയും ആക്ഷന്‍ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയാണ്  ടൊവിനോയുടെ ആരാധകര്‍ക്ക് ഈ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കുപ്രസിദ്ധ പയ്യന്‍.

തമിഴ് നടി ശരണ്യ പൊന്‍വര്‍ണ്ണന്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം. ജീവന്‍ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു

Read more topics: # Tovino,# mass scene,# Oru Kuprasida Payyan
Tovino mass scene in Oru Kuprasida Payyan goes viral in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES